കോ-ഓർഡിനേറ്റർ നിയമനം

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൻ്റെ ഉദയംപേരൂർ, തൃശൂർ എന്നിവിടങ്ങളിലെ ഫിഷറീസ് ഓഫീസുകളിലേക്ക് ദിവസവേതന അടിസ്ഥനത്തിൽ കോ-ഓർഡിനേറ്റർമാരെ നിയമിക്കുന്നു. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ്അടിസ്ഥാന യോഗ്യത. മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. പ്രായപരിധി 20 വയസ്സിനും 35 വയസ്സിനും ഇടയിൽ ഉള്ളവരായിരിക്കണം. ദിവസ വേതന നിരക്ക് 800 രൂപ. അപേക്ഷകർ അതത് ജില്ലകളിൽ സ്ഥിര താമസക്കാർ ആയിരിക്കണം.

ഉദ്യോഗാർത്ഥികൾക്കുള്ള വാക്ക് ഇൻ ഇൻ്റർവ്യൂ സെപ്റ്റംബർ 17 നു രാവിലെ പത്ത് മണിക്ക് എറണാകുളം ഹൈക്കോടതിക്ക് സമീപമുള്ള ഡോ.സലീം അലി റോഡിലെ ഫിഷറീസ് ഓഫീസ് കോംപ്ലക്സിൻ്റെ റീജിയണൽ എക്സിക്യൂട്ടിവ്ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം അഭിമുഖത്തിന് പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് 04842396005 എന്ന നമ്പറിൽ ബന്ധപ്പെടുക.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....