ഗ്രന്ഥശാലകള്‍ പുരോഗതിക്ക് വഴികാട്ടുന്ന കേന്ദ്രങ്ങളാകണം: മന്ത്രി കെ.കൃഷ്ണന്‍കുട്ടി

ഗ്രന്ഥശാലകള്‍ വെറും പുസ്തകപ്പുരകള്‍ മാത്രമല്ല, സമൂഹത്തിന്റെ പുരോഗതിക്ക് വഴികാട്ടുന്ന കേന്ദ്രങ്ങളായി മാറണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. പെരുമാട്ടി ഗ്രാമപഞ്ചായത്തിലെ വിളയോടി ഗ്രാമീണ ഗ്രന്ഥശാല കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മാണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കുട്ടികളുടെ ബൗദ്ധിക വികാസത്തിനും അറിവ് വര്‍ദ്ധിപ്പിക്കുന്നതിനും ഗ്രന്ഥശാലകള്‍ക്ക് വലിയ പങ്കുണ്ട്. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ട്യൂഷന്‍ നല്‍കാനും ഗ്രന്ഥശാലയ്ക്ക് കഴിയണം. എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 72 ലക്ഷം രൂപ ചെലവിലാണ് കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മിക്കുന്നത്.

നിലവിലുള്ള 79 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഓടിട്ട കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. കമ്മ്യൂണിറ്റി ഹാളിന്റെ ഇരുനിലകളിലുമായി ആകെ വിസ്തീര്‍ണ്ണം 238.09 ചതുരശ്ര മീറ്റര്‍ ആണ്. താഴത്തെ നിലയില്‍ വരാന്ത, ഹാള്‍, ഓഫീസ് റൂം, റീഡിങ് റൂം മുകളില്‍ 108.80 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഹാള്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ പെരുമാട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. കൃഷ്ണകുമാര്‍, പഞ്ചായത്ത് മെമ്പര്‍ കെ. നാരായണന്‍കുട്ടി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. സുരേഷ്, വിളയോടി വായനശാല സെക്രട്ടറി ബാലസുബ്രഹ്മണ്യന്‍, മറ്റ് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജിസ്‌ന പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...