രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സസ്പെന്‍ഷന്‍; പ്രതിപക്ഷം സ്പീക്കറെ അറിയിക്കും

രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയ്‌ക്കെതിരെ കോണ്‍ഗ്രസ് നടപടിയെടുത്തത് പ്രതിപക്ഷം നിയമസഭാ സ്പീക്കറെ അറിയിക്കും. പാര്‍ലമെന്ററി പാര്‍ട്ടിയില്‍നിന്ന് മാറ്റിയതും അറിയിക്കും. ഇതോടെ രാഹുലിന് സഭയില്‍ പ്രത്യേകം ബ്ലോക്കായി ഇരിക്കേണ്ടിവരും. നിയമസഭയിൽ വരുന്ന കാര്യത്തിൽ രാഹുൽ സ്വയം തീരുമാനിക്കട്ടെ എന്ന നിലപാടാണ് കോൺഗ്രസ് നേതൃത്വം എടുക്കുന്നത്. എം എൽ എയെ നിയമപരമായി വിലക്കാൻ ആകില്ലെന്നും നേതൃത്വത്തിന് അറിയാം. തിങ്കളാഴ്ച നിയമസഭാ സമ്മേളനം ആരംഭിക്കും. പോലീസിനെതിരായ വലിയ ആക്ഷേപങ്ങൾ ചർച്ചയാകുന്ന സമയത്താണ് ഈ നീക്കം. കോൺഗ്രസ് ദേശീയ നേതൃത്വവുമായും മുന്നണിയിലെ മുതിർന്ന നേതാക്കളുമായും ഇക്കാര്യത്തിൽ ആശയവിനിമയം നടത്തും.രാഹുലിനെ സസ്പെൻഡ് ചെയ്തതും പാർലമെന്ററി പാർട്ടിയിൽ നിന്ന് മാറ്റിയതും ഉൾപ്പെടെയുള്ള കാര്യങ്ങൾ സ്പീക്കർക്ക് നൽകുന്ന കത്തിൽ പരാമർശിക്കും. രാഹുൽ സഭയിലേക്ക് വരികയാണെങ്കിൽ അദ്ദേഹത്തെ പ്രത്യേക ബ്ലോക്കായി ഇരുത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ സ്പീക്കർ തീരുമാനമെടുക്കും.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....