45 ദിവസം പ്രായമുള്ള കുട്ടി മരിച്ചു.

പൂപ്പാറയില്‍ 45 ദിവസം പ്രായമുള്ള കുട്ടി മരിച്ചു.ഇടുക്കി പൂപ്പാറ സ്വദേശികളായ സച്ചിൻ-മാരിയമ്മ ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്.ശ്വാസതടസത്തെ തുടർന്ന് അടിമാലി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. ശ്വാസ തടസത്തിനൊപ്പം ഫിക്സ് ഉണ്ടായതാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം 45 ദിവസത്തിന്റെ വാക്‌സിൻ ശാന്തൻപാറ ഗവ. ആശുപത്രിയില്‍ നിന്നും എടുത്തിരുന്നു. ഇത് മൂലമാണോ മരണം സംഭവിച്ചത് എന്നും സംശയമുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് കിട്ടിയതിനു ശേഷമേ മറ്റ് കാര്യങ്ങള്‍ വ്യക്തമാകൂവെന്നും പൊലീസ് അറിയിച്ചു.

Leave a Reply

spot_img

Related articles

അനൂപ് മേനോൻ കേന്ദ്ര കഥാപാത്രമാകുന്ന ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ഈ തനിനിറം ആരംഭിച്ചു

അനൂപ് മേനോനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറായ ഈ തനിനിറം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മാർച്ച് പതിമൂന്ന്...

ബ്രാഡ് പിറ്റിന്റെ റേസ് ട്രാക്കിലെ സാഹസങ്ങളുമായി F1 ; ട്രെയ്‌ലർ പുറത്ത്

ടോപ് ഗൺ മാവെറിക്ക് എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ബ്രഡ് പിറ്റിനെ നായകനാക്കി ജോസഫ് കോസിൻസ്കി സംവിധാനം ചെയ്യുന്ന ചിത്രം ‘F1’ ന്റെ ട്രെയ്‌ലർ...

കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

പാലാ തൊടുപുഴ റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.പിഴക് സ്വദേശി ചൂരപ്പട്ടയിൽ സഞ്ജു ബേബിയാണ് മരിച്ചത്.23 വയസായിരുന്നു.അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും എ...

സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമ ഇരിപ്പിടം, കുട, കുടിവെള്ളം എന്നിവ നൽകണം; നിർദേശവുമായി തൊഴിൽ വകുപ്പ്

സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമ ഇരിപ്പിടം നൽകണമെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇരിപ്പിടം, പ്രതികൂല കാലാവസ്ഥ പ്രതിരോധിക്കാൻ കുട, കുടി വെള്ളം എന്നിവ...