സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഇടയിലേയ്ക്ക് കാര്‍ ഇടിച്ചു കയറി ; മൂന്ന് കുട്ടികള്‍ക്ക് പരിക്ക്

മലപ്പുറത്ത് പൊന്നാനിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഇടയിലേയ്ക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മൂന്ന് കുട്ടികള്‍ക്ക് പരിക്ക്.പരീക്ഷ കഴിഞ്ഞിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഇടയിലേയ്ക്കാണ് കാര്‍ പാഞ്ഞു കയറിയത്.മലപ്പുറം എ വി ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. വിദ്യാര്‍ഥികളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കുകള്‍ ഗുരുതരമല്ല. ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം ഉണ്ടായത്. കാര്‍ അമിത വേഗത്തിലായിരുന്നില്ലെങ്കിലും നിയന്ത്രണം വിട്ട് കാര്‍ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

Leave a Reply

spot_img

Related articles

സയൻസ് സിറ്റിയുടെ ഒന്നാംഘട്ടം മെയ് മാസം; ജോസ് കെ മാണി

കുറവിലങ്ങാട് കോഴായിൽ നിർമാണം പുരോഗമിക്കുന്ന കോട്ടയം സയൻസ് സിറ്റിയുടെ ഒന്നാം ഘട്ടം മേയ് മാസം പകുതിയോടെ തുറന്നുകൊടു ക്കാൻ കഴിയുമെന്ന് ജോസ് കെ മാണി...

കവിതിലകൻ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ പ്രതിമ ഇന്ന് അനാച്ഛാദനം ചെയ്യും

കവിതിലകൻ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ പ്രതിമ ഇന്ന് അനാച്ഛാദനം ചെയ്യും. ഇന്ന് രാവിലെ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അനാച്ഛാദന കർമ്മം നിർവ്വഹിക്കും. കൊട്ടാരത്തിൽ...

അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്തും: മുഖ്യമന്ത്രി

അതിഥി തൊഴിലാളികളുടെ വാസസ്ഥലം സന്ദർശിച്ച് മുഴുവൻ കുട്ടികളുടെയും സ്‌കൂൾ പ്രവേശനം ഉറപ്പാക്കാൻ പ്രത്യേക ക്യാമ്പയിൻ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മെയ് മാസമാണ് ക്യാമ്പയിൻ...

സംവരണത്തിൽ പിന്നാക്കക്കാർ അവഗണിക്കപ്പെടുന്നതിനെ കുറിച്ച് സർക്കാർ പഠിക്കണം: കെ സുരേന്ദ്രൻ

മതസംവരണം അനർഹമായി നേടുന്നവർ പിന്നാക്കക്കാരുടെ സംവരണത്തിൽ കൈ കടത്തരുതെന്ന് ബി ജെ പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിൽ വിഭവങ്ങൾ പങ്കുവെക്കുന്ന...