സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ മർദിച്ച യുവാവിനെതിരെ കേസ്.

വായ്പ തിരിച്ചടയ്ക്കണം എന്നാവശ്യപ്പെട്ട് എത്തിയ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ മർദിച്ച യുവാവിനെതിരെ കേസ്.ഓർക്കാട്ടേരി കുന്നുമ്മൽ മീത്തൽ വിജേഷിനെതിരെയാണു കേെസടുത്തത്. ഇന്നലെ വൈകിട്ടായിരുന്നു മർദനം.സ്കൂട്ടർ വാങ്ങാൻ വിജേഷ് ധനകാര്യ സ്ഥാപനത്തിൽനിന്നു വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ പണം തിരിച്ചടയ്ക്കണം എന്നാവശ്യപ്പെട്ടാണു യുവതി എത്തിയത്. ഇവർ തമ്മിൽ വാക്കുതർക്കമുണ്ടാകുകയും യുവതി വിജേഷിന്റെ സ്കൂട്ടറിന്റെ താക്കോൽ എടുക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ വിജേഷ് യുവതിയെ മുടിയിൽ പിടിച്ച് പറമ്പിലേക്കിട്ട് മർദിക്കുകയായിരുന്നു

Leave a Reply

spot_img

Related articles

സ്വർണവില കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഗ്രാമിന് 65 രൂപ വർധിച്ച് 14,885 രൂപയും പവന് 520 രൂപ കൂടി 1,19,080 രൂപയുമാണ് ഇന്നത്തെ വില....

തിരുവനന്തപുരം ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി; ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍

രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍...

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...