സൂര്യയുടെ റെട്രോയിലെ ഗാനം എത്തി ; താരത്തിന്റെ തിരിച്ചു വരവെന്ന് ആരാധകർ

കാർത്തിക്ക് സുബ്ബരാജിന്റെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന ചിത്രം റെട്രോയിലെ ഗാനം റിലീസ് ചെയ്തു. സന്തോഷ് നാരായണൻ സംഗീതം നൽകിയിരിക്കുന്ന ‘കണ്ണാടി പൂവേ ‘ എന്ന് തുടങ്ങുന്ന ഗാനം റിലീസ് ചെയ്ത് 4 മണിക്കൂറിനകം 8 ലക്ഷത്തോളം കാഴ്ചക്കാരെ സ്വന്തമാക്കിയിട്ടുണ്ട്.സന്തോഷ് നാരായണൻ തന്നെ ആലപിച്ച ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് വിവേകാണ്. സൂര്യയുടെ കഥാപാത്രത്തിന്റെ ജയിൽവാസത്തിൽ നായികയെ ഓർക്കുന്ന ദൃശ്യങ്ങൾ ആണ് ലിറിക്കൽ വിഡിയോയിൽ കാണിച്ചിരിക്കുന്നത്. റെട്രോയിൽ സൂര്യയുടെ നായികയാകുന്നത് പൂജ ഹെഗ്‌ഡെയാണ്. ഗാനത്തിലെ ചില ഷോട്ടുകളും സൂര്യയുടെ ലുക്കും വാരണം ആയിരത്തിലെ ‘അവ എന്ന എന്ന’ എന്ന ഗാനത്തെയും ഏഴാം അറിവിലെ ‘യമ്മാ യമ്മാ’ എന്ന ഗാനത്തെയും ഓർമിപ്പിക്കുന്നു എന്നാണ് ആരാധകർ പ്രതികരിക്കുന്നത്.മെയ് 1ന് റീലിസ് ചെയ്യുന്ന റെട്രോയിലൂടെ, കങ്കുവ എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ വമ്പൻ പരാജയത്തിന്റെ ക്ഷീണം മാറ്റാം എന്നാണ് സൂര്യ ആരാധകർ പ്രതീക്ഷിക്കുന്നത്. റെട്രോയുടെ ടീസർ ഇതിനകം രണ്ടര കോടിയിലധികം കാഴ്ചക്കാരെ സ്വന്തമാക്കിയിട്ടുണ്ട്. സൂര്യ ഒന്നിലധികം ഗെറ്റപ്പുകളിൽ എത്തുന്ന ചിത്രത്തിൽ സൂര്യയുടെ അച്ഛൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജോജു ജോർജാണ്.ചിത്രത്തിൽ ജയറാമും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗുണ്ടാ നേതാവായ അച്ഛനെയും ഗുണ്ടായിസവും വിട്ട് കുടുംബ ജീവിതം നയിക്കാൻ യത്നിക്കുന്ന യുവാവിന്റെ കഥയാണ് റെട്രോ പറയുന്നത്. ചിത്രത്തിന് ഹിസ്റ്ററി ഓഫ് വയലൻസ് എന്ന ഗ്രാഫിക്ക് നോവലിന്റെ സ്വാധീനം ഉണ്ടെന്ന രീതിയിൽ ആരാധകർക്കിടയിൽ ചർച്ചയുണ്ടായിരുന്നു. ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം ലിയോയും ഈ നോവലിനെ ആധാരമാക്കിയ നിർമ്മിച്ചതാണ്.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....