തിരുവനന്തപുരത്ത് ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ കുട്ടിയെ പാമ്പ് കടിച്ച സംഭവത്തില്‍ അന്വേഷിച്ച റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നല്കി മന്ത്രി വി ശിവൻകുട്ടി. കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ഥിനിക്ക് പാമ്പ് കടിയേറ്റത്. ചെങ്കല്‍ സര്‍ക്കാര്‍ സ്കൂളിലെ 7 -ാം ക്ലാസ് വിദ്യാര്‍ഥിനി നേഘയെയാണ് പാമ്പ് കടിച്ചത്. 12 മണിയോടെ സ്കൂളില്‍ നടന്ന ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെയാണ് കുട്ടിയെ പാമ്പ് കടിച്ചത്. ഉടന്‍ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും കുട്ടിയെ പ്രവേശിപ്പിച്ചു