വ്യാപാരിയായ വൃദ്ധനെ ഹണി ട്രാപ്പില്‍ കുടുക്കി രണ്ടരക്കോടി തട്ടിയ ദമ്പതികള്‍ അറസ്റ്റില്‍

കൊല്ലം അഷ്ടമുടിമുക്ക് ഇഞ്ചവിള തട്ടുവിള പുത്തന്‍വീട്ടില്‍ സോജന്‍ . കരുനാഗപ്പള്ളി കൊല്ലക ഒറ്റയില്‍ പടിറ്റതില്‍ വീട്ടില്‍ ഷെമി എന്നിവരാണ് പിടിയിലായത്. വ്യാപാരി നല്‍കിയ പരാതിയില്‍ തൃശൂര്‍ വെസ്റ്റ് പൊലീസാണ് പ്രതികളെ അങ്കമാലിയില്‍ നിന്ന് അറസ്റ്റു ചെയ്തത്.രണ്ടുവര്‍ഷം മുമ്ബാണ് വ്യാപാരിയെ സമൂഹ മാദ്ധ്യമത്തിലൂടെ ഷെമി പരിചയപ്പെട്ടത്. എറണാകുളത്ത് ഹോസ്റ്റലില്‍ താമസിക്കുന്ന 23കാരി എന്നാണ് പരിചയപ്പെടുത്തിയത്. വിവാഹിതയല്ലെന്ന് പറഞ്ഞ് അടുപ്പം സ്ഥാപിച്ചു. വീഡിയോ കാളുകള്‍ ചെയ്തു. തുടക്കത്തില്‍ ഹോസ്റ്റല്‍ ഫീസിനും മറ്റുമെന്ന് പറഞ്ഞ് ചെറിയ തുകകള്‍ വാങ്ങി. പിന്നീട് ലൈംഗികച്ചുവയുള്ള മെസേജുകളടക്കം അയച്ചു.പണം തിരികെ ചോദിച്ചപ്പോള്‍ വീഡിയോ കാളുകള്‍ കാട്ടി ഭീഷണിപ്പെടുത്തി. വീണ്ടും പണം തട്ടി. കൈയിലുള്ള പണം തീര്‍ന്നതോടെ വ്യാപാരി, ഭാര്യയുടെയും ഭാര്യാ മാതാവിന്റെയും പേരിലുള്ള ഫിക്സഡ് ഡെപ്പോസിറ്റുകള്‍ പിന്‍വലിച്ചും ഭാര്യയുടെ സ്വര്‍ണാഭരണം പണയം വച്ചുമടക്കം പണം നല്‍കി.82 പവന്‍ സ്വര്‍ണം, ഇന്നോവ കാര്‍, ടൊയോട്ട ഗ്ലാന്‍സ കാര്‍, മഹീന്ദ്ര ഥാര്‍ ജീപ്പ്, മേജര്‍ ജീപ്പ്, എന്‍ഫീല്‍ഡ് ബുള്ളറ്റ് തുടങ്ങിയവയും തട്ടിപ്പ് പണമുപയോഗിച്ച്‌ വാങ്ങി.

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...