കോട്ടയം-കുമരകം – ചേർത്തല പുതിയ ഇടനാഴി സാധ്യതാ പഠനം നടത്തും

ദേശീയ പാത 183 യെയും 66നെയും ബന്ധിപ്പിച്ചു കൊണ്ട് കോട്ടയത്ത് നിന്ന് ആരംഭിച്ച് കുമരകം വെച്ചൂർ വഴി ചേർത്തലയിലേക്ക് പുതിയ ഇടനാഴി നിർമ്മിക്കുന്നത് സംബന്ധിച്ച് സാധ്യതാ പഠനം നടത്താൻ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരി ഉത്തരവിട്ടതായി അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു.റോഡ് നിർമ്മാണം സംബന്ധിച്ച് മന്ത്രിയുമായി നേരിട്ട് ചർച്ച നടത്തിയതിൻ്റെ അടിസ്ഥാനത്തിൽ ആണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. കോട്ടയം കോടിമതയിൽ നിന്ന് ആരംഭിച്ച് കുമരകം വെച്ചൂർ വഴി ചേർത്തലക്കുള്ള പാത നിർമ്മിക്കുന്നത് സംബന്ധിച്ചുള്ള സാധ്യതാപഠനമാണ് നടത്തുന്നത്. ഇതു സംബന്ധിച്ച് പഠനം നടത്തി രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകാൻ ദേശീയപാതാ അതോറിറ്റി ബോർഡ് മെമ്പർ വെങ്കിട്ടരമണനെയാണ് മന്ത്രി ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.പി.ജെ.ജോസഫ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ആയിരുന്ന കാലത്ത് കേരളാ റോഡ് ഫണ്ട് ബോർഡ് നടത്തിയ വിശദമായ പഠന റിപ്പോർട്ടും നിവേദനത്തോടൊപ്പം ഫ്രാൻസിസ് ജോർജ് കേന്ദ്ര മന്ത്രിക്ക് സമർപ്പിച്ചു.കോട്ടയം ആലപ്പുഴ എറണാകുളം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ ഇടനാഴി നിർമ്മിക്കുന്നതിലൂടെ മധ്യ കേരളത്തിലെ ഗതാഗത രംഗത്ത് വലിയ കുതിച്ച് ചാട്ടത്തത്തിന് ഇടയാക്കും. കോട്ടയം, ഇടുക്കി, ആലപ്പുഴ പത്തനം തിട്ട ജില്ലകളിലെ ആളുകൾക്ക് ഇത് വളരെ പ്രയോജനപ്പെടും.നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് തടസ്സമില്ലാതെ യാത്രാ ചെയ്യാനും സാധിക്കും. ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ചിട്ടുള്ള കുമരകം ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് വിദേശികൾ അടക്കമുള്ള ആളുകൾക്ക് സുഗമമായി യാത്രാ ചെയ്യുവാനും ഈ ഇടനാഴി സഹായിക്കുമെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.പഠിച്ച് റിപ്പോർട്ട് നൽകാൻ ചുമതലപ്പെടുത്തിയിരിക്കുന്നദേശീയ പാതാ അതോറിറ്റി അംഗം വെങ്കിട്ടരമണൻ്റെ നേതൃത്വത്തിലുള്ള സംഘം ഉടൻ സ്ഥലം സന്ദർശിക്കുമെന്നും എം.പി. അറിയിച്ചു.

Leave a Reply

spot_img

Related articles

ട്വന്റി 20 മത്സരത്തിന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകും

ന്യൂസീലൻഡ് ക്രിക്കറ്റ് ടീമിന്റെ ഇന്ത്യൻ പര്യടനത്തിന്റെ ഭാഗമായുള്ള ട്വന്റി 20 മത്സരത്തിന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകും. 2026 ജനുവരിയിലാണ് മൂന്ന് ഏകദിനങ്ങളും അഞ്ച്...

പട്രോളിങ്ങിനിടെ വാഹന പരിശോധനയ്ക്ക് ശ്രമിച്ച എസ്‌ഐയെ വാഹനമിടിപ്പിച്ച്‌ കൊലപ്പെടുത്താൻ ശ്രമം.

ഗുരുതരമായി പരിക്കേറ്റ മുവാറ്റുപുഴ കല്ലൂർക്കാട് പോലീസ് സ്റ്റേഷനിലെ എസ്‌ഐ ഇ.എം. മുഹമ്മദിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിന് ഗുരുതരമായി പരിക്കേറ്റ മുഹമ്മദിനെ അടിയന്തര...

ഇസ്രയേൽ – ഇറാൻ സംഘർഷം രൂക്ഷം

ഇസ്രയേലിൽ വിവിധയിടങ്ങളിൽ ഇറാൻ മിസൈലുകൾ പതിപ്പിച്ചതായാണ് വിവരം. നൂറോളം മിസൈലുകൾ ഇറാൻ വിക്ഷേപിച്ചതായാണ് ഇറാനിയൻ മാധ്യമങ്ങൾ നൽകുന്ന റിപ്പോർട്ടുകൾ. നിരവധിപേർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്....

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് ആണ്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിൽ ഞായറാഴ്ച...