അതിരപ്പിള്ളി വാച്ചുമരത്ത് കാട്ടാനക്കൂട്ടം വാഹനം തകര്‍ത്തു

അതിരപ്പിള്ളി വാച്ചുമരത്ത് കാട്ടാനക്കൂട്ടം വാഹനം തകര്‍ത്തു.തകരാറിലായതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ട കാറാണ് കാട്ടാനക്കൂട്ടം തകര്‍ത്തത്. അങ്കമാലി സ്വദേശിയുടേതാണ് കാര്‍. വാഹനത്തിന്റെ തകരാര്‍ പരിഹരിക്കാനെത്തിയവരാണ് കാട്ടാനക്കൂട്ടം കാര്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. വാഹനം തകരാറിലായതോടെ യാത്രക്കാര്‍ മറ്റൊരു വാഹനത്തില്‍ തിരിച്ചു.കഴിഞ്ഞ ആഴ്ചയും വാച്ചുമരം ഭാഗത്ത് സമാന സംഭവമുണ്ടായി. വഴിയരികില്‍ നിര്‍ത്തിയിട്ടതായിരുന്ന എന്‍ജിന്‍ തകരാറിലായ ഒരു വാന്‍ കാട്ടാന തകര്‍ത്തിരുന്നു. ആക്രമിക്കുന്ന സമയത്ത് വാഹനത്തില്‍ ആരുമുണ്ടായിരുന്നില്ല.സമീപകാലത്തായി വാച്ചുമരം ഭാഗത്ത് അതിരൂക്ഷമാണ് കാട്ടാനശല്യം. ആദിവാസി മേഖലയായ ഈ പ്രദേശത്ത് വനവിഭവങ്ങള്‍ ശേഖരിച്ച് വില്‍പ്പന നടത്തിയാണ് ഒട്ടേറെപേര്‍ ജീവിക്കുന്നത്. കഴിഞ്ഞ വര്‍ഷം കാട്ടില്‍ മരോട്ടിക്കായ ശേഖരിക്കാന്‍ പോയ വത്സ എന്ന സ്ത്രീ കാട്ടാനയുടെ ആക്രമത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Leave a Reply

spot_img

Related articles

ചിരിയുള്ള കാലത്തോളം ആ കഥാപാത്രങ്ങൾ ജീവിക്കും; പ്രിയ നടൻ സലിം കുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന് കണ്ണീരോടെ വിട നൽകി കേരളം. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച്...

ചിരിക്ക് പിന്നിലെ രാഷ്ട്രീയവും സൈബർ ഇടങ്ങളിലെ അസഹിഷ്ണുതയും: സലിം കുമാറിന്റെ വേട്ടയാടപ്പെടുന്ന നിലപാടുകൾ

കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ സലിം കുമാർ എന്ന കലാകാരൻ എക്കാലത്തും വേറിട്ടുനിൽക്കുന്നത് അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകൾ കൊണ്ടാണ്. കേവലം ഒരു സിനിമാതാരം എന്നതിലുപരി,...

ചിരിക്ക് പിന്നിലെ ഗൗരവക്കാരൻ: സലിം കുമാറിൻ്റെ രാഷ്ട്രീയവും നിലപാടുകളും

മലയാള സിനിമയിൽ അഭിനയത്തിനപ്പുറം തന്റേതായ വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാൻ ധൈര്യം കാണിച്ച ചുരുക്കം ചില കലാകാരന്മാരിൽ ഒരാളാണ് സലിം കുമാർ. സിനിമയിലെ തിരശ്ശീലയിൽ...

ചിരിമുതൽ കണ്ണീർ വരെ: സലിം കുമാർ അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെ ഒരു യാത്ര

മലയാളി പ്രേക്ഷകരുടെ മനസ്സിൽ സലിം കുമാർ എന്ന പേര് കേൾക്കുമ്പോൾ ആദ്യം തെളിയുന്നത് ഒരുപിടി പൊട്ടിച്ചിരിപ്പിക്കുന്ന മുഖങ്ങളാണ്. എന്നാൽ കേവലം ഒരു ഹാസ്യനടൻ എന്നതിലുപരി,...