സ്പാനിഷ് സെന്റർ ഫോർവേഡ് താരം കോൾഡോ ഒബിയേറ്റയ കേരളാ ബ്ലാസ്റ്റേഴ്സിൽ

സ്പാനിഷ് സെന്റർ ഫോർവേഡ് താരം കോൾഡോ ഒബിയേറ്റയ കേരളാ ബ്ലാസ്റ്റേഴ്സിൽ. പുതിയ സീസണ് മുന്നോടിയായി സ്പാനിഷ് സെന്റർ ഫോർവേഡ് താരമായ കോൾഡോ ഒബിയേറ്റയുമായി ഒരു വർഷത്തെ കരാർ ഒപ്പുവെച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ് സി.സ്പാനിഷ് ലീഗുകളിലെ തന്റെ ഗോളടി മികവും വർഷങ്ങളുടെ പ്രൊഫഷണൽ പരിചയസമ്പത്തും ഉള്ള കോൾഡോ ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റനിരയിൽ മുതൽക്കൂട്ടാകും.31-കാരനായ കോൾഡോ, സ്പാനിഷ് ക്ലബ്ബായ റിയൽ യൂണിയനിൽ നിന്നാണ് കേരളത്തിലേക്ക് എത്തുന്നത്. ഈ സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ വിദേശ സൈനിംഗ് കൂടിയാണിത്.കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ-സീസൺ ക്യാമ്പ് ഈ മാസം 7 ന് ഗോവയിൽ ആരംഭിക്കുന്നതോടെ കോൾഡോയും ടീമിനൊപ്പം ചേരും. അദ്ദേഹത്തെ കൂടാതെ, ഈ സീസണിൽ പുതുതായി കരാറിലെത്തിയ മറ്റു താരങ്ങളും ഗോവയിൽ ടീമിനൊപ്പം പരിശീലനം ആരംഭിക്കും.

Leave a Reply

spot_img

Related articles

വനിതാ ഏഷ്യൻ കപ്പ്: ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് കിരീടം

വനിതാ ഏഷ്യൻ കപ്പ് ഫൈനലിൽ ശ്രീലങ്കയെ 72 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20...

വനിതാ ഏഷ്യാ കപ്പ് ഫൈനൽ: പാകിസ്ഥാനെ വീഴ്ത്തി ശ്രീലങ്ക ഫൈനലിൽ

പാകിസ്ഥാനെതിരെ ആറ് വിക്കറ്റ് വിജയം നേടി ശ്രീലങ്ക വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചു. ഞായറാഴ്ച നടക്കുന്ന കലാശക്കളിയിൽ ഇന്ത്യയാണ് ശ്രീലങ്കയുടെ...

പാകിസ്താനെതിരെ ഗോൾമഴ; ജൂനിയർ ഏഷ്യാ കപ്പ് ഹോക്കിയുടെ സെമിയിൽ കടന്ന് ഇന്ത്യൻ വനിതകൾ

ചൈനയിലെ മോഖിയിൽ നടന്ന ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി മത്സരത്തിൽ പാകിസ്താനെ എതിരില്ലാത്ത 19 ഗോളുകൾക്ക് തകർത്ത് ഇന്ത്യൻ വനിതാ ടീം സെമിഫൈനലിൽ പ്രവേശിച്ചു.ടൂർണമെന്റിലെ...

ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം

ഗാലെയിൽ നടന്ന ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം. 372 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്ക അഞ്ചാം ദിനം...