നാട്ടകം ഗസ്റ്റ് ഹൗസിന് സമീപം പുന്നക്കൽചുങ്കം പാടശേഖരത്ത് ഇന്ന് ഉച്ചയ്ക്ക് 12:30 യോടെയാണ് തീപിടുത്തം ഉണ്ടായത്. ഏക്കർ കണക്കിന് തരിശ് പാടശേഖരത്തിൽ തീ വ്യാപിച്ചു. കോട്ടയത്തുനിന്ന് ഫയർഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. നിരവധി വീടുകൾ ഉള്ള ജനവാസ കേന്ദ്രത്തോട് ചേർന്നാണ് തീപിടുത്തം ഉണ്ടായത് എന്നതിനാൽ നാട്ടുകാർ അടക്കം ആശങ്കയിലായി. നിരവധി പക്ഷികളുടെ അടക്കം ആവസവ്യവസ്ഥയുമാണ് തീ കത്തിനശിച്ചത്.തീ പിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല.