എ കെ പ്രീത കേരള ഹൈക്കോടതി ജഡ്‌ജി

അഭിഭാഷക എ കെ പ്രീതയെ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിച്ച് വിജ്ഞാപനം ഇറക്കി. സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു. അഡീഷണല്‍ ജഡ്ജിയായി നിയമിച്ചാണ് വിജ്ഞാപനം ഇറക്കിയത്.മെഡിക്കല്‍ റെക്കോര്‍ഡുകള്‍ രോഗിയുടെ മൗലികാവകാശമാണെന്ന ചരിത്രപരമായ ഉത്തരവ് എകെ പ്രീത വാദിച്ച കേസിലാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്. പിങ്ക് പൊലീസ് കേസ്, തോട്ടം തൊഴിലാളികളുടെ നിര്‍വചനം എന്നിവ സംബന്ധിച്ച സുപ്രധാന വിധികളും പ്രീത ഹാജരായ കേസുകളിലാണ് ഹൈക്കോടതി പുറപ്പടുവിച്ചത്.

ശബരിമല യുവതീ പ്രവേശനത്തെ എതിര്‍ത്ത് റെഡി ടു വൈറ്റ് എന്ന സംഘടനയ്ക്ക് വേണ്ടി ഹാജരായതും പ്രീതയാണ്.കേരള ഹൈക്കോടതിയില്‍ മൂന്ന് പതിറ്റാണ്ടായി പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയാണ് പ്രീത. ഹൈക്കോടതി മുന്‍ ജഡ്ജി എം രാമചന്ദ്രന്റെ ജൂനിയര്‍ ആയിരുന്നു. ഭരണഘടന, തൊഴില്‍, സര്‍വീസ് കേസുകളിള്‍ പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ലോ അക്കാദമിയില്‍ നിന്ന് 1996ല്‍ നിയമത്തില്‍ ബിരുദം നേടിയ പ്രീത 1997 മുതല്‍ കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുകയാണ്.

Leave a Reply

spot_img

Related articles

കുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു

ആലപ്പുഴയിൽ വീണ്ടും പാമ്പുകടിയേറ്റ് മരണം. കുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു.വൈശ്യംഭാഗം പുതുവന വീട്ടിൽ രഘുവിൻ്റെ ഭാര്യ ഇന്ദിര(65) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ...

ചെങ്ങന്നൂരിൽ മോട്ടോർ വാഹന അദാലത്ത് 27 മുതൽ

മോട്ടോർ വാഹന നിയമലംഘനങ്ങൾ തീർപ്പാക്കാൻ ചെങ്ങന്നൂർ സബ് ആർ.റ്റി ഓഫീസിൽ 27 മുതൽ 30 വരെ (രാവിലെ 10 മണി മുതൽ വൈകിട്ട് 5...

രണ്ടു ദിവസം കൂടി ഉഷ്ണതരംഗത്തിനു സാധ്യത

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ രണ്ടു ദിവസം കൂടി ഉഷ്ണതരംഗത്തിനു സമാനമായ സാഹചര്യത്തിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഇന്നും നാളെയും പാലക്കാട് ജില്ലയിലെ...

വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കും; വി എൻ വാസവൻ

തൃശൂർ പൂരം വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. അപകടം നടന്ന...