യുപിയിലെ ബറേലിയിലേക്ക് പോയ മലയാളി സൈനികനെ കാണാതായതായി പരാതി

തൃശൂർ ഗുരുവായൂർ സ്വദേശി ഫർസീൻ ഗഫൂറിനെയാണ് കാണാതായത്.പൂനെയില്‍ നിന്ന് ബറേലിയിലേക്ക് പരിശീലനത്തിന് പോകുന്നതിനിടെയാണ് ജവാനെ കാണാതായത്. പൂനെയിലെ ആർമി മെഡിക്കല്‍ കോളേജിലാണ് ഫർസീൻ ജോലി ചെയ്തിരുന്നത്. ഈമാസം ഒൻപതിനാണ് ബറേലിയിലേക്ക് പോകാൻ ബാന്ദ്രയില്‍ നിന്ന് റാംനഗർ എക്സ്പ്രസ് ട്രെയിനില്‍ കയറിയത്. പിറ്റേദിവസംവരെ ഇയാള്‍ കുടുബവുമായി ഫോണില്‍ സംസാരിച്ചിരുന്നു,എന്നാല്‍ 10-ാം തീയതിക്ക് ശേഷം ഫർസീനുമായി ഫോണില്‍ ബന്ധപ്പെടാൻ കുടുംബാംഗങ്ങള്‍ക്ക് ആയില്ല. മലയാളി ജവാനെ കണ്ടെത്താൻ കുടുംബം സഹായമഭ്യർഥിച്ച്‌ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് പരാതി നല്‍കി. ഒപ്പം യുപി പോലീസിലും പരാതി നല്‍കാൻ ബന്ധുക്കള്‍ ബറേലിയിലേക്ക് പുറപ്പെട്ടു.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...