കൊച്ചിയില്‍നിന്നും ബഹ്‌റൈനിലേക്കുള്ള യാത്രക്കിടെ എറണാകുളം സ്വദേശി വിമാനത്തില്‍ മരിച്ചു. ആലുവ യു.സി കോളജ് തോമസ് അബഹ്രാം മണ്ണില്‍ (74) ആണ് മരിച്ചത്. ബഹ്‌റൈനിലുള്ള മകനും ഒ.ഐ.സി.സി ബഹ്‌റൈന്‍ എറണാകുളം ജില്ലാ സെക്രട്ടറിയുമായ നിതീഷ് എബ്രഹാം സകറിയയുടെയും കുടുംബത്തിന്റെയും സമീപത്തേക്കുള്ള യാത്രയിലായിരുന്നു തോമസ് അബഹ്രാമും ഭാര്യ ലിജിനു അബ്രഹാമും. ശാരീരീകാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനം മസ്‌കത്തില്‍ അടിയന്തരമായി ഇറക്കിയെങ്കിലും മരണം സംഭവിച്ചിരുന്നു. മസ്‌കത്ത് കിംസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ നടന്നു വരുന്നു.