വയനാട് മുണ്ടക്കൈ-ചൂരൽമല അതിജീവിതരുടെ പുനരധിവാസത്തിനു ടൗൺഷിപ്പ് നിർമിക്കാൻ എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുക്കുന്നത് തടയണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി.
എൽസ്റ്റൺ എസ്റ്റേറ്റ് ഉടമകളാണ് സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്‌തത്. എസ്റ്റേറ്റ് ഏറ്റെടുക്കാൻ അനുവദിച്ച് കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമ പ്രകാരം നഷ്ടപരിഹാരം മുഴുവൻ നൽകുന്നത് വരെ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നത് തടയണം എന്നാണ് ഹർജിയിലെ ആവശ്യം