മോട്ടോർ ട്രാൻസ്പോർട്ട് തൊഴിലാളികളുടെ ന്യായവേതനം പുതുക്കി നിശ്ചയിക്കുന്നതിന് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു

കേരളത്തിലെ മോട്ടോർ ട്രാൻസ്പോർട്ട് തൊഴിലാളികളുടെ ന്യായവേതനം പുതുക്കിനിശ്ചയിക്കുന്നതിന് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. നിലവിൽ ഡ്രൈവറുടെ അടിസ്ഥാനവേതനം 15,600 ആയിരുന്നത് 27,100 ആയി ഉയരും.
കണ്ടക്ടർക്ക് പ്രതിമാസം 15,100 രൂപ എന്ന അടിസ്ഥാന വേതനം 26,600 ആയി വർധിക്കും.ക്ലീനറുടേത് 14,600-ൽനിന്ന് 26,100 ആയി ഉയരും.ആറുമാസത്തിലൊരിക്കൽ ആനുപാതികമായ ഡിഎ വർധനയുണ്ട്. വാഷിങ് അലവൻസ് പ്രതിമാസം 60-ൽനിന്ന് 250 ആയി ഉയരും.സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ടാണ് തൊഴിൽമന്ത്രി വി. ശിവൻകുട്ടിക്ക് കൈമാറിയത്. പത്തുവർഷംമുൻപാണ് വേതനം പുതുക്കിയത്. റിപ്പോർട്ട് സർക്കാർ അംഗീകരിക്കുമെന്നാണ് പ്രതീക്ഷ.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....