മുത്തശ്ശനൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് മൂന്നു വയസുകാരന്‍ മരിച്ചു

മുത്തശ്ശനൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് മൂന്നു വയസുകാരന്‍ മരിച്ചു.സുൽത്താൻ ബത്തേരി നായ്ക്കട്ടി നിരപ്പത്ത് രഹീഷ്-അഞ്ജന ദമ്പതികളുടെ മകന്‍ ദ്രുപദാണ് മരിച്ചത്.

ഇന്നലെ രാത്രി 9.30 ഓടെ ബീനാച്ചിയിലാണ് അപകടം. അഞ്ജനയുടെ പിതാവ് മോഹന്‍ദാസ് ബീനാച്ചിയിലെ കടയില്‍ നിന്നു പലവ്യഞ്ജനങ്ങള്‍ വാങ്ങി ദ്രുപദിനെയും എടുത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ മീനങ്ങാടി ഭാഗത്തുനിന്നു എത്തിയ ബൈക്കാണ് തട്ടിയത്.

ഇടിയുടെ ആഘാതത്തില്‍ മോഹന്‍ദാസും ദ്രുപദും തെറിച്ചു വീണു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ദ്രുപദിനെ രക്ഷിക്കാനായില്ല. മോഹന്‍ദാസിനു നിസാര പരിക്കുണ്ട്. ബീനാച്ചിയിലാണ് അഞ്ജനയുടെ തറവാട്. മണ്ഡലകാല പൂജയുമായി ബന്ധപ്പെട്ട് ബീനാച്ചിയില്‍ എത്തിയതായിരുന്നു രഹീഷും കുടുംബവും. ദ്രുപദിന്റെ സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടുവളപ്പില്‍. സഹോദരന്‍: ദീക്ഷിത്.

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...