മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ കാട്ടാന ചെരിഞ്ഞ നിലയില്‍

മണ്ണാര്‍ക്കാട് വനംഡിവിഷനിലെ തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി.കച്ചേരിപറമ്ബ് നെല്ലിക്കുന്നിലാണ് 25 വയസ് പ്രായം തോന്നിക്കുന്ന കൊമ്ബനാനയുടെ ജഡം ഞായറാഴ്ച രാവിലെ കണ്ടെത്തിയത്. വനത്തോട് ചേര്‍ന്നുള്ള പ്രദേശത്തെ മസ്ജിദിന്റെ സ്ഥലത്താണ് പ്രദേശവാസികള്‍ രാവിലെ ആറോടെ കാട്ടാനയുടെ ജഡംകാണുന്നത്. തുടര്‍ന്ന് വനപാലകരേയും വിവരം അറിയിച്ചു.

മണ്ണാര്‍ക്കാട് റേഞ്ച് ഓഫീസര്‍ ഇമ്രോസ് ഏലിയാസ് നവാസിന്റെ നേതൃത്വത്തിലുള്ള വനപാലകര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. പ്രാഥമിക പരിശോധനില്‍ പരുക്കുകളോ മറ്റോ കണ്ടെത്തിയിട്ടില്ല. പ്രദേശത്ത് സ്ഥിരമായി ഇറങ്ങുന്ന കാട്ടാനയാണിതെന്നാണ് വനംവകുപ്പ് ജീനക്കാര്‍ നല്‍കുന്ന വിവരം. കമുകിന്‍തോട്ടത്തിലായി കിടന്ന ആനയുടെ ജഡം കയറുകെട്ടി മണ്ണുമാന്തി യന്ത്രമുപയോഗിച്ചാണ് സമീപത്തെ റോഡിലേക്കെത്തിച്ചത്. തുടര്‍ന്ന് ക്രെയിനിന്റെ സഹായത്തോടെ വാഹനത്തില്‍കയറ്റി പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി വനത്തിലേക്ക് കൊണ്ടുപോയി.

Leave a Reply

spot_img

Related articles

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം കല്‍പകഞ്ചേരി കല്ലിങ്ങപ്പറമ്പ് എംഎസ്എംഎച്ച്എസ്എസ് സ്‌കൂള്‍ അധ്യാപകന്‍ ബല്‍രാജിനെയാണ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത്...

അന്തിക്കാട് പണംതട്ടല്‍ കേസില്‍ മുഖ്യപ്രതിയുടെ സഹായി അലനെ ബംഗളൂരുവില്‍ നിന്ന് പിടികൂടി

അന്തിക്കാട് പണംതട്ടല്‍ കേസില്‍ മുഖ്യപ്രതിയുടെ സഹായി അലനെ ബംഗളൂരുവില്‍ നിന്ന് പിടികൂടി.തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള...

കേരള പൊലീസ് ‘പീപ്പിള്‍ ഫ്രണ്ട്‌ലി’യാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കേരള പൊലീസ് 'പീപ്പിള്‍ ഫ്രണ്ട്‌ലി'യാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.പൊലീസ് ഓഡിറ്റ് നടപ്പാക്കും.പരാതികളില്‍ പരമാവധി വേഗം തീരുമാനമെടുക്കും.ആഗസ്റ്റ് 15 മുതല്‍ സ്റ്റേഷന്‍ ചുമതല എസ്‌ഐമാര്‍ക്ക്...

കണ്ണൂരിൽ കാർ മരത്തിലിടിച്ച് രണ്ട് മലയാളികൾ ഉൾപ്പെടെ നാല് മരണം

കണ്ണൂർ ചാലോടിൽ കാർ മരത്തിൽ ഇടിച്ചുണ്ടായ വാഹനാപകടത്തിൽ നാല് മരണം.രണ്ട് മലയാളികൾക്കും, രണ്ട് യുപി സ്വദേശികൾക്കുമാണ് ജീവൻ നഷ്ടമായത്.ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്.യു പി സ്വദേശി പരം...