ബൈക്കിന്റെ ചങ്ങലയില്‍ സാരി കുടുങ്ങി റോഡിലേക്ക് തെറിച്ചുവീണ സ്ത്രീ മരിച്ചു.കോട്ടക്കല്‍ തോക്കാമ്ബാറ സ്വദേശി ബേബി (66) ആണ് മരിച്ചത്.മകനൊപ്പം സഞ്ചരിക്കവെ കോട്ടക്കല്‍ ചങ്കുവെട്ടി ജങ്ഷനടുത്ത് വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം.ചങ്ങലയില്‍ സാരി കുടുങ്ങി മാതാവ് വീണതിന് പിന്നാലെ മകനും ബൈക്കില്‍നിന്ന് വീണിരുന്നു. ഗുരുതര പരിക്കേറ്റ ബേബി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.