ട്രാവലർ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു

ട്രാവലർ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. വരാപ്പുഴ ഒളനാട് സ്വദേശിനി സുനിത വില്യം (42) ആണ് മരിച്ചത്. ആലുവ-മൂന്നാർ റോഡില്‍ കോളനിപ്പടിക്ക് സമീപമാണ് സംഭവം. സ്കൂട്ടർ ഓടിച്ചിരുന്ന ഒളനാട് സ്വദേശി പിഎസ് ലൈജു (41)വിനെ ഗുരുതരമായ പരിക്കുകളോടെ ‌ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലുവ ഭാഗത്തേക്ക് പോയ സ്വകാര്യ ബസിനെ സ്കൂട്ടർ മറികടക്കുന്നതിനിടയില്‍ എതിർ ദിശയില്‍ നിന്നും വന്ന ട്രാവലർ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ സുനിത വില്യം മരിച്ചു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...