സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ അൾത്താരയിൽ കയറി വിളക്കുകാലുകൾ നശിപ്പിച്ച് യുവാവ്

വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ അൾത്താരയിലേക്ക് കയറി വിളക്കുകാലുകൾ തട്ടിമറിച്ച് യുവാവ്. 19ാം നൂറ്റാണ്ടിൽ നിർമ്മിതമായ വിളക്കുകാലാണ് യുവാവ് നശിപ്പിച്ചത്. വൻ വിലവരുന്ന വിളക്കുകാലുകൾ നശിപ്പിച്ച ശേഷം പീഠത്തിലുണ്ടായിരുന്ന തുണി നശിപ്പിക്കാനുള്ള ശ്രമത്തിനിടെ യുവാവിനെ സുരക്ഷാ ഭടന്മാർ പിടികൂടുകയായിരുന്നു. മാർപ്പാപ്പമാർ പങ്കെടുക്കുന്ന ചടങ്ങുകളിൽ ഉപയോഗിക്കുന്ന വിളക്കുകാലുകളാണ് യുവാവ് നശിപ്പിച്ചത്. ജിയാൻ ലോറെൻസോ ബെർണിനി ബസിലിക്കയിലൊരുക്കിയ പ്രശസ്തമായ ശിലാ മേൽക്കൂരയ്ക്ക് സമീപത്തെ അൾത്താരയിലായിരുന്നു യുവാവിന്റെ അക്രമം. 31000 യുഎസ് ഡോളർ (ഏകദേശം 2,716,481 രൂപ) വിലവരുന്നതാണ് ഈ വിളക്കുകാലുകൾ. യുവാവിന് മാനസികാരോഗ്യപരമായ വെല്ലുവിളികൾ നേരിടുന്നതായി സംശയിക്കുന്നതായാണ് വത്തിക്കാന്റെ ഔദ്യോഗിക വക്താവ് വിശദമാക്കുന്നത്. ജൂബിലി വർഷത്തിൽ 32 ദശലക്ഷം വിശ്വാസികൾ റോമിലേക്ക് എത്തുമെന്നാണ് കണക്കുകൂട്ടുന്നത്

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....