പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് പാതിവെന്ത ശരീരവുമായി തൂങ്ങി മരിച്ചു

പാലക്കാട് കൂറ്റനാട് കരിമ്ബ പാലക്കപ്പീടികയിലാണ് സംഭവം. മലപ്പുറം നടുവട്ടം പറവാടത്ത് വളപ്പില്‍ ഷൈബു (35) ആണ് മരിച്ചത്ഇന്നലെ രാത്രിയോടെയാണ് സംഭവം. മദ്യപിച്ചെത്തി ഷൈബു ഭാര്യയെ സ്ഥിരം മര്‍ദിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഭാര്യ കഴിഞ്ഞ കുറച്ചു നാളുകളായി പാലക്കാട്ടെ സ്വന്തം വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ഭാര്യയുമായുള്ള പിണക്കം പറഞ്ഞുതീര്‍ത്ത് വീട്ടിലേയ്ക്ക് കൊണ്ടുപോകാന്‍ എത്തിയതായിരുന്നു ഷൈബു. എന്നാല്‍ ഭാര്യ തിരികെ പോകാന്‍ തയ്യാറായില്ല. ഇതോടെ ഷൈബു പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു.സംഭവം കണ്ട ഭാര്യയുടെ ബന്ധുക്കള്‍ ഓടിയെത്തി തീകെടുത്തി. ഇതിന് പിന്നാലെ ബൈക്കുമായി ഷൈബു സ്ഥലത്തുനിന്ന് പോയി. തുടര്‍ന്ന് ഭാര്യയുടെ ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് പ്രദേശത്തെ കിണറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ ഷൈബുവിനെ കണ്ടെത്തിയത്. പൊലീസ് എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...