മോഷ്ടിച്ച ബൈക്കിൽ കഞ്ചാവുമായെത്തി; യുവതിയും യുവാവും അറസ്റ്റിൽ

മോഷ്ടിച്ച ബൈക്കിൽ കഞ്ചാവുമായെത്തിയ യുവതിയും യുവാവും അറസ്റ്റിൽ.

പത്തനംതിട്ട കോന്നി അഭിജിത്ത്, മണ്ണാർക്കാട് നെല്ലിപ്പുഴ സ്വദേശി നൗഷിദ എന്നിവരെയാണ് ഷൊർണൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഷോപ്പുടമകളെ കബളിപ്പിച്ച് മൊബൈൽ കവരുക, നിർത്തിയിട്ട ബൈക്കുകൾ മോഷ്ടിക്കുക, കഞ്ചാവും രാസലഹരിയുടെയും കാരിയർ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് അഭിജിത്ത്.

പട്ടാമ്പി കൊപ്പത്ത് ജെസിബി ഓപ്പറേറ്റർ ജോലിക്കിടെയാണ് മണ്ണാർക്കാട് സ്വദേശി നൌഷിദയെ അഭിജിത്ത് പരിചപ്പെടുന്നത്.അഭിജിത്തിനൊപ്പം വീടുവിട്ടിറങ്ങിയിട്ട് മാസങ്ങളായി.

നൌഷിദയെയും കൊണ്ട് കറങ്ങി നടക്കാനും കഞ്ചാവ് വിൽപനയ്ക്കും വേണ്ടിയാണ് അഭിജിത്ത് ഓഗസ്റ്റ് 28 ന് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബൈക്ക് മോഷ്ടിച്ചത്.

തത്തമംഗലം സ്വദേശി വിജുവിന്റെ ബൈക്കാണ് മോഷണം പോയത്.

സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊച്ചിൻ പാലത്തിന് സമീപത്തുനിന്നും പ്രതികളെ ബൈക്കുൾപ്പെടെ പിടികൂടിയത്.

വിശദ പരിശോധനയിലാണ് രണ്ട് കിലോ കഞ്ചാവും കണ്ടെടുത്തത്.

പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

Leave a Reply

spot_img

Related articles

പ്രതിശ്രുത വരനും വധുവിനും നേരെ ആക്രമണം; യുവാവ് പിടിയിൽ

കോഴിക്കോട് പുതിയങ്ങാടിയിൽ പ്രതിശ്രുത വരനും വധുവിനും നേരെ ആക്രമണം നടത്തിയ യുവാവ് പിടിയിൽ. കുണ്ടുപറമ്പ് സ്വദേശി നിഖിൽ എസ്. നായരാണ് എലത്തൂർ പൊലീസിന്റെ പിടിയിലായത്....

വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന എയര്‍ ഹോസ്റ്റസിന് പീഡനം; പ്രതി അറസ്റ്റില്‍

വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന എയര്‍ ഹോസ്റ്റസിനെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഹരിയാനയിലെ ഗുരുഗ്രാമില്‍ വെന്റിലേറ്ററിലായ രോഗിയെ പീഡിപ്പിച്ച ബീഹാര്‍ സ്വദേശി ദീപക്കാണ് അറസ്റ്റിലായത്.ഗുരുഗ്രാമിലെ മേദാന്ത...

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് മിഠായി; ഡല്‍ഹി സ്വദേശി പിടിയിൽ

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് മിഠായികളുമായി ഡല്‍ഹി സ്വദേശി പിടിയിൽ. ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് ജില്ലയിലെ മൊഅനീസ് അജം ( 42) എന്നയാളാണ് പിടിയിലായത്. കുറ്റ്യാടി...

തൃശ്ശൂർ കളക്ടറേറ്റിൽ ബോംബ് ഭീഷണി

തൃശ്ശൂർ കളക്ടറേറ്റിൽ ബോംബ് ഭീഷണി. ആർ ഡി ഒ ക്ക് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം വന്നത്. തൃശ്ശൂർ സിറ്റി പോലീസ്, ബോംബ് സ്ക്വാഡ്...