അസം യുവതിയുടെ കൊലപാതകത്തിലെ പ്രതി മലയാളിയായ ആരവ് പോലീസ് പിടിയിൽ

ഇയാൾ ഉത്തരേന്ത്യയിൽ നിന്നും പിടിയിലായതായിട്ടാണ് സൂചന. നേരത്തെ ഇയാൾ കീഴടങ്ങാൻ സമ്മതിച്ച് കർണാടക പോലീസിനെ ഫോണിൽ വിളിച്ചിരുന്നു. തുടർന്ന് കർണാടക പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടിയെന്നാണ് വിവരം.കഴിഞ്ഞ ദിവസമാണ് അസം സ്വദേശിനി മായ ഗാഗോയിയെ ബെംഗളൂരു ഇന്ദിരാ നഗറിലെ അപ്പാർട്ട്മെന്റിൽ കൊലപ്പെടുത്തിയ ശേഷം യുവതിയുടെ കാമുകനും കണ്ണൂർ സ്വദേശിയുമായ ആരവ് കടന്നുകളഞ്ഞത്. ആറുമാസമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം.ഇക്കാര്യം മായ തൻ്റെ സഹോദരിയോട് പറഞ്ഞിരുന്നു. ആരവുമായി മായ മണിക്കൂറുകളോളം കോളുകൾ വഴിയും ചാറ്റുകൾ വഴിയും സംസാരിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ചില സമയത്ത് ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നും ചാറ്റുകളിൽ വ്യക്തമാണ്

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...