13 വയസു മുതൽ പീഡനത്തിനിരയായതായി 18 കാരിയുടെ മൊഴി. 5 വർഷം കൊണ്ട് 60 ലേറെ പേർ പീഡിപ്പിച്ചു. പത്തനംതിട്ടയിൽ ദളിത് പെൺകുട്ടിയെ 60 ലേറെ പേർ പീഡിപ്പിച്ചതായി വെളിപ്പെടുത്തൽ. കായിക താരം കൂടിയായ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇലവുംതിട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
പ്രക്കാനം വലിയവട്ടം പുതുവൽതുണ്ടിയിൽ വീട്ടിൽ സുബിൻ (24), സന്ദീപ് ഭവനത്തിൽ എസ്. സന്ദീപ് (30), കു റ്റിയിൽ വീട്ടിൽ വി.കെ. വിനീത് (30), കൊച്ചുപറ മ്പിൽ കെ. അനന്ദു (21), ചെമ്പില്ലാത്തറയിൽ വീട്ടിൽ സുധി (ശ്രീനി-24) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ റിമാൻഡുചെയ്തു. ഇതിൽ സുധി പോക്സോ കേസിൽ ജയിൽവാസമനുഭവിക്കുകയാണ്.64 പേർ പ്രതികൾ ഉണ്ടന്നാണ് നിഗമനം .
2019 ൽ തൻ്റെ 13-ാം വയസ് മുതൽ നിരവധി ആളുകളാൽ പീഡിപ്പിക്കപ്പെട്ടതായി 18 കാരി ശിശുക്ഷേമസമിതിക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇലവുംതിട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. നിലവിൽ 40 ഓളം പേർക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തതായാണ് വിവരം. പീഡന കേസിൽ പ്രതികളുടെ എണ്ണം 64 ന് മുകളിൽ പോയെക്കുമെന്നാണ് ലഭിക്കുന്ന വിവരം. ആദ്യം കാമുകനാണ് പീഡനത്തിന് ഇരയാക്കിയത്. ഇയാൾ പിന്നീട് മറ്റ് പലർക്കും യുവതിയെ കൈമാറുകയായിരുന്നു. സംസ്ഥാനത്ത് തന്നെ ഇത്രയധികം ആളുകൾ ഉൾപ്പെടുന്ന പോക്സോ കേസും പീഡിനക്കേസും വേറെ ഉണ്ടാവാൻ സാധ്യതയില്ല. 34 ആളുകളുടെ പേരുകൾ പെൺകുട്ടി എഴുതി വച്ചിട്ടുണ്ടായിരുന്നു. ബാക്കി 30 പേരുടെ ഫോൺ നമ്പരാണ് ഉള്ളത്.