നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും കൊല്ലം എം എൽ എയുമായ എം മുകേഷിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
കൊച്ചിയിൽ മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അഭിഭാഷകനൊപ്പമാണ് മുകേഷ് എത്തിയത്.നേരത്തെ, ഇതേ കേസിൽ മുകേഷിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. അതിനാൽ അദ്ദേഹത്തെ വിട്ടയയ്ക്കും.