കള്ളടിച്ച് മൂത്ത് പഴുത്ത്, സകലതും അടിച്ചു പോയ, എഴുന്നേറ്റ് നിൽക്കാൻ നാലാളുടെ സഹായം വേണ്ടി വരുന്നവന്മാർ പൊതു വേദിയിൽ വന്നിരുന്ന് ഡ്രഗിനെ പറ്റി പറയുന്നത് കോമഡിയാണെന്ന് നടൻ വിനായകൻ ഫെയ്സ്ബുക്കിൽ കുറിച്ചു.ചത്ത ഈ ശവങ്ങളെ പൊതുവേദിയിൽ കൊണ്ടുവന്ന് ഇരുത്തല്ലേ… ചാകാറായാൽ വീട്ടിൽ പോയിരുന്ന് ചത്തോളണം. സിനിമ നിന്നെയൊക്കെ മയക്കുന്നതു കൊണ്ടല്ലേടാ മക്കളേയും അതിലേക്കു തള്ളി കയറ്റി വിട്ട് കാശുണ്ടാക്കാൻ നോക്കുന്നത്. നീയൊക്കെയല്ലേടാ യഥാർത്ഥ ഡ്രഗ് അഡിക്ട്? – വിനായകൻ കുറിച്ചു.