നടി പാർവതി നായർ വിവാഹിതയായി

ഹൈദരാബാദ് സ്വദേശിയായ ആശ്രിതാണ് വരൻ. ചെന്നൈയില്‍വച്ചു നടന്ന വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. ഇരുവരുടേത് പ്രണയവിവാഹമാണ്’എന്റെ പ്രണയത്തിനൊപ്പം ജീവിതം മറ്റൊരു ഘട്ടത്തിലേക്ക് കടക്കാൻ പോകുന്നു എന്ന് പറയുന്നതിൽ ഒരുപാട് സന്തോഷമുണ്ട്. ഒരു പാർട്ടിയിൽ വച്ചാണ് ഞാൻ ആശ്രിതിനെ ആദ്യമായി കാണുന്നത്. തീർത്തും യാദൃച്ഛികമായൊരു കണ്ടുമുട്ടൽ. ആ ദിവസം ഞങ്ങൾ മുൻപരിചയം ഉള്ളവരെ പോലെ ഒരുപാട് സംസാരിച്ചു, പക്ഷേ സത്യം പറഞ്ഞാൽ, കൂടുതൽ അടുത്തറിയാൻ ഞങ്ങൾക്ക് കുറച്ച് മാസങ്ങൾ എടുത്തു.തമിഴ് തെലുങ്ക് സംസ്കാരങ്ങൾ സമന്വയിപ്പിച്ചാണ് വിവാഹം’-പാർവതി പറഞ്ഞു.മോഡലിങ്ങിലൂടെയാണ് പാര്‍വതി സിനിമയിലെത്തുന്നത്. വി.കെ. പ്രകാശ് സംവിധാനം ചെയ്ത ‘പോപ്പിന്‍സ്’ എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം. പിന്നീട് യക്ഷി, ഫെയ്ത്ഫുള്ളി യുവേഴ്‌സ്, നീ കൊ ഞാ ചാ, ഡോള്‍സ് തുടങ്ങിയ മലയാള ചിത്രങ്ങളില്‍ വേഷമിട്ടു.കന്നഡയിലും തമിഴിലും അഭിനയിച്ചിട്ടുണ്ട്.അജിത്ത് നായകനായെത്തിയ തമിഴ് ചിത്രം യെന്നൈ അറിന്താലിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഉത്തമ വില്ലന്‍, ജെയിംസ് ആന്‍ഡ് ആലീസ്, നിമിര്‍, നീരാളി, സീതാക്കത്തി തുടങ്ങിയവയാണ് മറ്റ് ചിത്രങ്ങള്‍. വിജയ് ചിത്രം ഗോട്ടിലാണ് അവസാനം എത്തിയത്.

Leave a Reply

spot_img

Related articles

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് വില കുറച്ചു

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ.ഡൽഹിയിൽ സിലിണ്ടറിന് 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് കുറഞ്ഞത്.ഇതോടെ ഡൽഹിയിൽ വാണിജ്യ...

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...