സിപിഎമ്മിന്റെ ബ്ലോക്ക് പഞ്ചായത്ത് അംഗം കോണ്‍ഗ്രസില്‍ ചേര്‍ന്നു

മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗവും സാംസ്‌കാരിക വകുപ്പ് നരേന്ദ്രപ്രസാദ് സ്മാരക നാടക പഠന ഗവേഷണ കേന്ദ്രം സെക്രട്ടറിയുമായ അഡ്വ. ശ്രീനാഥ് സിപിഎം വിട്ടു കോണ്‍ഗ്രസില്‍ ചേര്‍ന്നു. കെപിസിസി ആസ്ഥാനത്തെത്തിയ ശ്രീനാഥിനെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി ഷാള്‍ അണിയിച്ച് സ്വീകരിച്ചു.

സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി എം.ലിജു, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കെപി ശ്രീകുമാര്‍, എഎ ഷുക്കൂര്‍,എം.ജെ.ജോബ്,പഴകുളംമധു, എംഎം നസീര്‍, കെ.ജയന്ത്,ടി.യു.രാധാകൃഷ്ണന്‍, ജി.എസ് ബാബു,ആലിപ്പറ്റ ജമീല,ഡിസിസി പ്രസിഡന്റുമാരായ ബാബു പ്രസാദ്, സതീഷ് കൊച്ചുപറമ്പില്‍,സി.പി.മാത്യു, മാര്‍ട്ടിന്‍ ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുത്തു.എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും ഏരിയ സെക്രട്ടറിയായി പ്രവര്‍ത്തിച്ച ശ്രീനാഥ് കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം ആയിരുന്നു.

Leave a Reply

spot_img

Related articles

കെ വി ബിന്ദു കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവയ്ക്കും

കെ വി ബിന്ദു കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ഈ മാസം അവസാനം രാജിവയ്ക്കും. ഹേമലത പ്രേം സാഗർ ആണ് അടുത്ത പ്രസിഡണ്ട്....

പി.വി. അൻവർ എവിടെയെങ്കിലും പോകട്ടെ; എം.വി. ഗോവിന്ദൻ

പി.വി. അൻവർ എം.എല്‍.എ എവിടെയെങ്കിലും പോകട്ടെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അൻവർ ഉന്നയിച്ച വിഷയങ്ങള്‍ ചർച്ച ചെയ്യില്ലെന്ന് നേരത്തെ പറഞ്ഞതാണ്. ആ...

അൻവറിനും യു ഡി എഫിനും പറയാനുള്ള പോയിന്റ് ഒന്നാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ

അൻവറിനും യു ഡി എഫിനും പറയാനുള്ള പോയിന്റ് ഒന്നാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. ഇരു കൂട്ടരുടെയും ഭാഷ രണ്ടാണെങ്കിലും പറയുന്ന പോയിന്റ് ഒന്നാണ്. സർക്കാരിൻ്റെ ചെയ്തികളെ...

പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു

എംഎല്‍എ സ്ഥാനം രാജിവെച്ച്‌ പി വി അന്‍വര്‍.ഇന്ന് രാവിലെ 9.30 ഓടെ നിയസഭാ ചേമ്ബറിലെത്തി സ്പീക്കറെ കണ്ട് അന്‍വര്‍ രാജിക്കത്ത് കൈമാറുകയായിരുന്നു.എംഎല്‍എ സ്ഥാനം രാജിവെച്ചതായി...