അഫാന്റെ പിതാവ് റഹീം നാട്ടിലെത്തി

വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് റഹീം നാട്ടിലെത്തി; ചികിത്സയിൽ കഴിയുന്ന ഭാര്യ ഷെമീനയെ കണ്ടു. വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് റഹീം കേരളത്തിലെത്തി. രാവിലെ 7.45 ഓടുകൂടിയാണ് റഹീം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.ശേഷം ബന്ധുക്കൾക്കൊപ്പം ചികിത്സയിൽ കഴിയുന്ന ഭാര്യ ഷെമീനയെ റഹീം സന്ദർശിച്ചു. കട്ടിലിൽ നിന്ന് വീണതാണെന്ന് ഷെമീന റഹീമിനോട് പറഞ്ഞതായി റഹീമിൻ്റെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. ഇളയമകൻ അഫ്സാനെ കാണണം എന്ന് ഷെമീന ആവശ്യപ്പെട്ടു.അഫാനെയും അന്വേഷിച്ചു. ഷമീനയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.

അഫാന് വലിയ കടമുണ്ട്.നാട്ടിൽ 14 പേരിൽ നിന്നായി വാങ്ങിയത് 70 ലക്ഷം രൂപയാണ്.ഒരാളിൽ നിന്ന് വാങ്ങി മറ്റൊരാളുടെ കടം വീട്ടൽ ആണ് ചെയ്തത്.വീട് വിറ്റ് കടം വീട്ടാനും ശ്രമിച്ചു.കടം കൈകാര്യം ചെയ്തത് ഉമ്മ ഷമീനയും അഫാനും ഒരുമിച്ചായിരുന്നു.കടക്കാർ പണം തിരിച്ചു ചോദിച്ചതും പരിഹസിച്ചതും പ്രകോപനത്തിന് കാരണമായി.അച്ഛന്റെ സഹോദരൻ ലത്തീഫ് നിരന്തരമായി ഉമ്മയെ കുറ്റപ്പെടുത്തിയെന്നു അഫാൻ മൊഴി നൽകിയിട്ടുണ്ട്.അഫാൻ പെൺസുഹൃത്ത് ഫർസാനയുടെ മാലയും കടം വീട്ടാൻ പണയം വെച്ചു.ഫർസാന മാല തിരികെ ചോദിച്ചിരുന്നു.അതേസമയം, അഫാനെ മജിസ്‌ട്രേറ്റ് ആശുപത്രിയിൽ എത്തി റിമാൻഡ് ചെയ്യും.ഇതിനായി പൊലീസ് കോടതിയെ സമീപിച്ചു.ആശുപത്രിയിൽ തന്നെ റിമാൻഡ് ചെയ്യും.തുടർന്ന് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസിൻ്റെ തീരുമാനം.

Leave a Reply

spot_img

Related articles

കണ്ണ് നിറഞ്ഞ് കൈയിൽ പിടിച്ച് ഷെമി; നെഞ്ചുലഞ്ഞ് അബ്ദുറഹീം

തിരുവനന്തപുരത്ത് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ നിന്ന് രക്ഷപ്പെട്ട ഷെമിയുടെ ആരോഗ്യനിലയിൽ പുരോഗതി. അഫാന്‍റെ പിതാവ് അബ്ദുറഹീം ഷെമിയെ കണ്ടെന്നും അവർ അദ്ദേഹത്തെ തിരിച്ചറിഞ്ഞെന്നും അബ്ദുറഹീമിന്‍റെ സുഹൃത്ത്...

കെഎസ്എഫ്ഡിസിയുടെ മുഖം മാറ്റുന്ന നടപടികളുമായി മുന്നോട്ടുപോകും: സജി ചെറിയാൻ

സംസ്ഥാന സർക്കാരിന് കീഴിലുള്ള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ (കെഎസ്എഫ്ഡിസി) മുഖം മാറ്റാനുള്ള നിരവധി പദ്ധതികളുമായി സർക്കാർ മുന്നോട്ടുപോകുമെന്ന് സാംസ്‌കാരിക, യുവജനകാര്യ, വകുപ്പ് മന്ത്രി സജി ചെറിയാൻ....

സി.എസ്.എസ്.ടി ടെക്‌നീഷ്യന്‍ നിയമനം

മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്.ഡി.എസിന് കീഴില്‍ സി.എസ്.എസ്.ടി ടെക്‌നീഷ്യന്‍ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുളള അഭിമുഖം മാര്‍ച്ച് നാലിന് രാവിലെ 10.30ന്...

സൈക്ക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ താത്കാലിക ഒഴിവ്

തൃശ്ശൂര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സൈക്ക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികയില്‍ താത്കാലിക ഒഴിവുണ്ട്. ശമ്പളം 32560/രൂപ. മെഡിക്കല്‍ സൈക്യാട്രിയില്‍ എംഫില്‍ യോഗ്യതയുള്ള,18 നും 41...