വീടടച്ച് കുടുംബം ഒരുമിച്ച് രാജസ്ഥാൻ സന്ദർശിച്ചു, തിരിച്ചെത്തിയപ്പോൾ കണ്ടത് അറുത്ത ജനാലകൾ; നഷ്ടമായത് 53 പവൻ

കൊടകര പെരിങ്ങാംകുളത്ത് പൂട്ടിയിട്ട വീട്ടിൽ കവർച്ച. പെരിങ്ങാംകുളം കൈപ്പിള്ളി രാധാകൃഷ്ണന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന 53 പവൻ്റെ സ്വർണാഭരണങ്ങൾ കവർന്നു. വീടിന്‍റെ ജനൽ കമ്പികൾ അറുത്ത നിലയിലാണ്. വീട്ടുകാർ രാജസ്ഥാനിൽ വിനോദയാത്രയിലായിരുന്നു. മോഷ്ടാവ് പല മുറികളിലായി സൂക്ഷിച്ചിരുന്ന 35 ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണാഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. രാധാകൃഷ്ണന്‍ കുടുംബ സമേതം കഴിഞ്ഞ ഒരാഴ്ചയായി രാജസ്ഥാനില്‍ വിനോദ യാത്രയിലാണ്. ചൊവ്വാഴ്ച രാവിലെ എത്തിയ വീട്ട് ജോലിക്കാരിയാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. റൂറല്‍ എസ് പി ബി കൃഷ്ണകുമാര്‍, ചാലക്കുടി ഡി വൈ എസ് പി കെ സുമേഷ് കൊടകര എസ്.എച്ച്.ഒ പി.കെ.ദാസ് എന്നിവര്‍ സ്ഥലത്തെത്തി. കൊടകര പൊലീസ്, പൊലീസ് നായ സ്റ്റെല്ലയുമായി ഡോഗ് സ്‌ക്വാഡ്, ഫിംഗര്‍ പ്രിന്റ് വിദഗ്ദര്‍, ഫോറന്‍സിക്ക് തുടങ്ങിയവര്‍ സ്ഥലത്തെത്തി. കൊടകര പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...