വ്യോമസേനയുടെ ഫൈറ്റർ ജെറ്റ് തകർന്നു വീണു; പൈലറ്റിന് അത്ഭുത രക്ഷപ്പെടൽ‌

വ്യോമസേനയുടെ ഫൈറ്റർ ജെറ്റായ മിഗ്-29 ഉത്തർപ്രദേശിലെ ആഗ്രയിൽ തകർന്നു വീണു. ഇന്ന് ഉച്ചയ്‌ക്കായിരുന്നു അപകടം. വിമാനത്തിലുണ്ടായിരുന്ന രണ്ടു ഫൈലറ്റുമാരും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. തകർന്നു വീണ ജെറ്റ് പിന്നീട് അഗ്നിക്കിരയായി. റിപ്പോർട്ടുകളനുസരിച്ച് മിഗ് 29 പഞ്ചാബിലെ അദംപൂരിലെ എയർബേസിൽ നിന്നാണ് പറയുന്നുയർന്നത്. ആഗ്രയിലേക്കുള്ള പരിശീലന പറക്കലിനിടെയാണ് സാങ്കേതികമായ തകരാറുണ്ടായതെന്നാണ് സൂചന.ഗ്രാമത്തിന് സമീപം തകർന്ന് വീഴുന്നതിന് മുൻപ് പൈലറ്റുമാർ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Leave a Reply

spot_img

Related articles

പരശുറാം എക്സ്പ്രസ് എൽ.എച്ച്.ബി കോച്ചുകളിലേക്ക് മാറുന്നു

പരശുറാം എക്സ്പ്രസ് ട്രെയിൻ എൽ.എച്ച്.ബി (ലിങ്ക് ഹോഫ്മാൻ ബുഷ്) കോച്ചുകളിലേക്ക് മാറുന്നു. മംഗളൂരു സെൻട്രൽ - കന്യാകുമാരി പരശുറാം എക്സ്പ്രസ് (16649) സെപ്റ്റംബർ 22...

തെരുവുനായ ശല്യത്തിനെതിരെ മഹാരാഷ്ട്രയിലെ നാസിക്കിൽ യുവസേനയുടെ നേതൃത്വത്തിൽ വേറിട്ട പ്രതിഷേധം

തെരുവുനായ ശല്യത്തിനെതിരെ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ യുവസേനയുടെ നേതൃത്വത്തിൽ വേറിട്ട പ്രതിഷേധം .നിഫാദ് നഗർ പഞ്ചായത്ത് ചീഫ് ഓഫിസറുടെ മുറിയിൽ അതിക്രമിച്ചു...

ബെംഗളൂരു സ്ഫോടനക്കേസിലെ വാദമുഖങ്ങൾ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ സുപ്രീം കോടതി നിർദേശം

ബെംഗളൂരു സ്ഫോടനക്കേസിലെ വാദമുഖങ്ങൾ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ സുപ്രീം കോടതി നിർദേശം. വിചാരണക്കോടതി മാറ്റിയതിനെതിരെ അബ്ദുൽ നാസർ മദനി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബി.വി....

കർണാടകയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

കർണാടകയിൽ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഉണ്ടായ തീപിടിത്തത്തിൽ കുടുംബത്തിലെ നാല് പേർ മരിച്ചു, 2 പേർക്ക് പൊള്ളലേറ്റു. ഗണേശ ചതുർത്ഥി ആഘോഷിക്കുന്നതിനിടെയാണ് സംഭവം നടന്നത്....