തല അജിത്തിന്റെ ആരാധകർക്ക് ആവേശമായി മകിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാമുയർചിയുടെ ടീസർ റിലീസ് ആയി. മാസങ്ങളായി സോഷ്യൽമീഡിയയിൽ ചിത്രത്തിന്റെ അപ്പ്ഡേറ്റുകളൊന്നും നൽകാതെയായതോടെ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസിന് ആരാധകരുടെ പഴി കേട്ടിരുന്നു. എന്നാൽ ഇപ്പോഴിതാ യാതൊരു വിധ മുന്നറിയിപ്പോ അനൗണ്സ്മെന്റോ ഇല്ലാതെ സൺ ടീവിയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തു വന്ന ടീസർ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്.ആക്ഷൻ റോഡ് ത്രില്ലർ ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ പല ഫ്രെയിമുകളും ബ്രേക്കിംഗ് ബാഡ് സീരീസിനെയും,സ്പഗെട്ടി വെസ്റ്റേൺ സിനിമകളെയും അനുസ്മരിപ്പിക്കുന്നുണ്ട് എന്നാണ് ആരാധകരുടെ കമന്റുകൾ. വിടാമുയർച്ചിയുടെ ചിത്രീകരണത്തിനിടെ അജിത്ത് ഓടിക്കുന്ന വണ്ടിയുടെ അപകട ദൃശ്യങ്ങൾ വൈറലായിരുന്നു. അനിരുദ്ധ് സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്ന വിടാമുയർച്ചി 1997ൽ റിലീസായ BREAKDOWN എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്ക് ആണ്. അജിത്തിനെ കൂടാതെ അർജുൻ സാർജ, തൃഷ, റെജീന കാസൻഡ്ര, പ്രിയ ഭവാനി ശങ്കർ, തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. 2025 ജനുവരി പൊങ്കൽ റിലീസായാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഓം പ്രകാശ് ആണ് ഛായാഗ്രഹണം.