മന്ത്രിസ്‌ഥാനത്തുനിന്നു നീക്കാൻ ശ്രമിച്ചാൽ എംഎൽഎ സ്ഥാനവും രാജിവയ്ക്കുമെന്ന എ കെ ശശീന്ദ്രൻ്റെ പ്രഖ്യാപനം:എൻ സിപിയിലെ തർക്കം സങ്കീർണം.
ഇന്നു മുഖ്യമന്ത്രിയെയും നാളെ എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറിനെയും കണ്ട് തൻ്റെ മന്ത്രി സ്ഥാന അർഹത ബോധ്യപ്പെടുത്താനുള്ള ശ്രമം തോമസ് കെ. തോമസ് എംഎൽഎ തുടങ്ങി.
പവാറുമായി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോയും, തോമസ് കെ.തോമസും നടത്തുന്ന കൂടിക്കാഴ്ച നാളെ മുംബൈയിലാണ്.
പവാറിനെ കാണാൻ മന്ത്രി ശശീന്ദ്രൻ പോകുമോ എന്നു വ്യക്തമല്ല.
സ്ഥാനം ഒഴിയാൻ ധാരണയില്ലെന്നു മന്ത്രി പറയുന്നുണ്ടെങ്കിലും പാർട്ടി തീരുമാനത്തിനു വഴങ്ങുമെന്നാണു മറു വിഭാഗത്തിൻ്റെ പ്രതീക്ഷ.