ആലപ്പുഴ എൽ ഡി എഫിൽ സീറ്റ് ധാരണയായി

തദ്ദേശ തെരഞ്ഞെടുപ്പിന് ആലപ്പുഴ ജില്ലയിലെ എൽ ഡി എഫിൽ സീറ്റ് ധാരണയായി. ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലുമായി 1666 സീറ്റുകളിലാണ് ധാരണയായത്. 1231 സീറ്റുകളിൽ സി പി എമ്മും 343 സീറ്റുകളിൽ സി പി ഐയും 45 സീറ്റുകളിൽ കേരള കോൺഗ്രസ് എമ്മും മത്സരിക്കും. കേരള കോൺഗ്രസ് ബി- 1, കോൺഗ്രസ് എസ്-3, ആർ ജെ ഡി-6, എൻ സി പി-15, ജനാധിപത്യ കേരള കോൺഗ്രസ്-19,ജനതാദൾ എസ്-2, ഐ എൻ എൽ- 1

ചിലയിടങ്ങളിൽ മുന്നണിക്കുള്ളിൽ ഉണ്ടായ പ്രശ്നങ്ങൾ ഇന്ന് പരിഹരിക്കുമെന്ന് നേതാക്കൾ. മുന്നണിയിലെ ഘടകകക്ഷികൾ ഒരിടത്തും പരസ്പരം മത്സരിക്കില്ലെന്നും നേതൃത്വം വ്യക്തമാക്കി.

ജില്ലാ പഞ്ചായത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

  1. അരൂർ- രാഖി ആന്റണി (സി പി എം)
  2. പൂച്ചാക്കൽ- രാജേഷ് വിവേകാനന്ദൻ(സി പി എം)
  3. പള്ളിപ്പുറം- കെ ജെ ജിസ്മി (സി പി എം)
  4. തണ്ണീർമുക്കം- വിജയശ്രീ സുനിൽ (സി പി എം)
  5. കഞ്ഞിക്കുഴി- എസ് രാധാകൃഷ്ണൻ(സി പി എം)
  6. ആര്യാട്- ഷീന സനൽകുമാർ(സി പി എം)
  7. പുന്നപ്ര- ആർ രാഹുൽ (സി പി എം)
  8. വെളിയനാട്- കെ ആർ രാംജിത്ത്(സി പി എം)
  9. ചമ്പക്കുളം- ജി ആതിര (ജനതാദൾ എസ്)
  10. പള്ളിപ്പാട്- കെ കാർത്തികേയൻ(സി പി ഐ)
  11. മാന്നാർ- ജി കൃഷ്ണകുമാർ (സി പി എം)
  12. മുളക്കുഴ- അഡ്വ.നിധിൻ സി റെജി(സി പി എം)
  13. ചെന്നിത്തല- ബിനി ജെയിൻ (കേരള കോൺഗ്രസ് എം)
  14. വെൺമണി- ടി വിശ്വനാഥൻ(സി പി എം)
  15. നൂറനാട്- എ മഹേന്ദ്രൻ (സി പി എം)
  16. ഭരണിക്കാവ്- അഡ്വ.സഫിയ സുധീർ (സി പി എം)
  17. കൃഷ്ണപുരം- അംബുജാക്ഷി ടീച്ചർ (സി പി എം)
  18. പത്തിയൂർ- ലിഷ അനുപ്രസാദ്(സി പി ഐ)
  19. മുതുകുളം- അശ്വതി നിഖിൽ(ആർ ജെ ഡി)
  20. കരുവാറ്റ- അനില രാജു (സി പി എം)
  21. അമ്പലപ്പുഴ- ഇ കെ ജയൻ (സി പി ഐ)
  22. മാരാരിക്കുളം- ആർ റിയാസ് (സി പി എം)
  23. വയലാർ- സന്ധ്യ ബെന്നി (സി പി ഐ)
  24. മനക്കോടം- എ എസ് നിധിൻ(സി പി ഐ)

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...