എല്ലാ പോളിങ് ഉദ്യോഗസ്ഥരും പോസ്റ്റല്‍ ബാലറ്റിനുള്ള ഫോം 12 സമര്‍പ്പിക്കണം

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിങ് ജോലികള്‍ക്കായി നിയമിതരായ ഉദ്യോഗസ്ഥരില്‍ പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍ എന്നിവര്‍ക്കുള്ള ആദ്യഘട്ട പരിശീലനം വിവിധ പരിശീലന കേന്ദ്രങ്ങളില്‍ പുരോഗമിച്ചുവരികയാണ്. ഇവര്‍ പോസ്റ്റല്‍ ബാലറ്റിനുള്ള ഫോം 12 അതത് പരിശീലന കേന്ദ്രങ്ങളില്‍ നല്‍കണം. രണ്ടാംഘട്ട പരിശീലനത്തിനു വരുമ്പോള്‍ ഇവര്‍ക്ക് പോസ്റ്റല്‍ ബാലറ്റില്‍ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ (വി.എഫ്.സി) സൗകര്യം ഒരുക്കും.എന്നാല്‍, രണ്ടാംഘട്ടത്തില്‍ മാത്രം പരിശീലനം നല്‍കുന്ന രണ്ടും മൂന്നും പോളിങ് ഓഫീസര്‍മാര്‍ പോസ്റ്റല്‍ ബാലറ്റിനുള്ള ഫോം 12 അപേക്ഷകള്‍ ആദ്യഘട്ട പരിശീലനം നടക്കുന്ന സൗകര്യപ്രദമായ ഏതെങ്കിലും ട്രെയിനിങ് സെന്ററുകളിലോ വരണാധികാരിയുടെ ഓഫീസിലോ, ഡിസ്ട്രിക്റ്റ് ലെവല്‍ കളക്ഷന്‍ സെന്ററിലോ (ഡി.എല്‍.സി.സി) സമര്‍പ്പിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. സംസ്ഥാനത്ത് വിവിധ പരിശീലന കേന്ദ്രങ്ങളിലായി 29 വരെയാണ് ആദ്യഘട്ട പരിശീലനം നടക്കുന്നത്.

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...