18 വയസുള്ള അന്യസംസ്ഥാനക്കാരി ചെന്നൈയില്‍ ക്രൂര പീഡനത്തിനിരയായി

18 വയസുള്ള അന്യസംസ്ഥാനക്കാരി ചെന്നൈയില്‍ ക്രൂര പീഡനത്തിനിരയായി.ഓടുന്ന ഓട്ടോറിക്ഷയിലാണ് യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായത്. കത്തിമുനയില്‍ നിർത്തി മൂന്നംഗ സംഘമാണ് അതിക്രമം നടത്തിയത്. സിസിടിവി കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ മൂന്നുപേരെ തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. കിളമ്ബക്കം ബസ് സ്റ്റാൻഡില്‍ ബസ് കാത്തിരുന്ന യുവതിയെയാണ് അക്രമികള്‍ ഓട്ടോറിക്ഷയിലേക്ക് വലിച്ചു കയറ്റിയത്ഓട്ടം വേണമോ എന്ന് ചോദിച്ചു, യുവതി നിരസിച്ചു. ഇതോടെ വാഹനത്തിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. പിന്നീട് രണ്ടുപേരും കൂടി ഓട്ടോയില്‍ കയറി. തുടർന്ന് കത്തിമുനയില്‍ നിർത്തി യുവതി മൂവരും ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. നഗരത്തിലൂടെ വാഹനം ഓടിച്ചാണ് അതിക്രമം നടത്തിയത്. യുവതിയുടെ നിലവിളി കേട്ട വഴിയാത്രക്കാർ പൊലീസിനെ വിവരം അറിയിച്ചു. പാെലീസ് പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ സംഘം യുവതിയെ റോഡില്‍ ഉപേക്ഷിച്ച്‌ രക്ഷപ്പെടുകയായിരുന്നു. ഇതിനി‌ടെ വഴിയാത്രക്കാരനായ പൊലീസുകാരനാണ് ഇവരെ സഹായിച്ചത്.

Leave a Reply

spot_img

Related articles

കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു

തിരുവനന്തപുരം കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു.കാട്ടാക്കട സ്വദേശിയായ ആനന്ദിന്റെ വീടാണ് രണ്ടു ദിവസങ്ങളിലായി തുടർച്ചയായ ആക്രമണങ്ങൾക്ക് ഇരയായത്.സംഭവത്തിൽ അഖിൽ മോഹൻ എന്നയാളുമായി...

ആലുവ നഗരമധ്യത്തിൽ നടുക്കുന്ന കവർച്ച: പ്രവാസിയെ തലയ്ക്ക് കല്ലെറിഞ്ഞുവീഴ്ത്തി മാലയും പണവും കവർന്നു

ആലുവ നഗരമധ്യത്തിൽ റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രവാസിയായ യുവാവിന് നേരെ ക്രൂരമായ ആക്രമണവും കവർച്ചയും. നാട്ടിലേക്ക് അവധിക്ക് എത്തിയ ജോഫിൻ ജിജുവിനെയാണ് (35) അക്രമി...

അടൂർ കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച

പത്തനംതിട്ട അടൂർ മണക്കാല അന്തിച്ചിറ തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച.ഭക്തർ വഴിപാടായി സമർപ്പിച്ച എട്ട് സ്വർണ താലികളും, ഓഫീസിൽ സൂക്ഷിച്ചിരുന്ന...

പാലായിൽ കഞ്ചാവ് വേട്ട; 3 പേർ പിടിയിൽ

പാലായിൽ കഞ്ചാവ് വേട്ട.3 പേർ പിടിയിൽ.വാഹനം തടഞ്ഞ പോലീസിനെ കാർ ഇടിപ്പിച്ചു..ഒരു പോലീസ് കാരന് പരിക്ക്.. 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.പാലായിൽ ആർ വി...