കൂട്ടുകാരുമൊത്ത് ആറ്റിൽ കുളിക്കാനിങ്ങിയ എട്ടാംക്ലാസുകാരൻ മുങ്ങി മരിച്ചു

പരീക്ഷ കഴിഞ്ഞ സന്തോഷത്തിൽ കൂട്ടുകാരുമൊത്ത് ആറ്റിൽ കുളിക്കാനിങ്ങിയ, എട്ടാംക്ലാസുകാരൻ മുങ്ങി മരിച്ചു.മേപ്രാൽ മണമേൽപറമ്പിൽ ചാണ്ടി (സുനിൽ) യുടെ മകൻ സ്റ്റീവിൻ (14) ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം ചാത്തങ്കേരി കോൺകോട് കടവിലാണ് അപകടം ഉണ്ടായത്.തിരുവല്ല ക്രൈസ്റ്റ് സെൻട്രൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.ഇന്നലെ വാർഷിക പരീക്ഷ കഴിഞ്ഞ് കൂട്ടുകാരോടൊപ്പമാണ് കുളിക്കാൻ ആറ്റിൽ പോയത്.ഒഴുക്കിൽ മുങ്ങിപ്പോകുന്നത് കണ്ട് കൂട്ടുകാർ ബഹളം വച്ചപ്പോൾ ആളുകൾ ഓടിയെത്തിയാണ് കരയ്ക്ക് കയറ്റിയത്.തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.സംസ്കാരം പിന്നീട്. അമ്മ വിൻസി ഓസ്ട്രേലിയയിലാണ്.സഹോദരി: സ്റ്റെഫി മേരി ചാണ്ടി.

Leave a Reply

spot_img

Related articles

സിക്കിമി‌ൽ ജലവൈദ്യുത തുരങ്കം തകർന്നു കാണാതായ പാമ്പാടി സ്വദേശി അനീഷ് മോഹൻ്റെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്ന് കാണാതായ കോട്ടയം പാമ്പാടി വെള്ളൂർ ഇല്ലിവളവ് പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ്റെ (43) മൃതദേഹം...

മലയാളം സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിക്ക് ജാതി വിവേചനം നേരിട്ടതായി പരാതി

മലയാളം സര്‍വകലാശാലയില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ഥിനി ജാതി അധിക്ഷേപവും അക്കാദമിക-മാനസിക പീഡനവും നേരിട്ടെന്ന ഗുരുതര ആരോപണവുമായി രംഗത്ത്. എറണാകുളം സ്വദേശിനിയും പരിസ്ഥിതി പഠന വിഭാഗത്തിലെ...

കാഞ്ഞിരപ്പള്ളി പറത്തോട് ചിറയിൽ സുബ്രഹ്മണ്യ വിഗ്രഹം കണ്ടെത്തി

കാഞ്ഞിരപ്പള്ളി പറത്തോട് ചിറ ഭാഗത്ത് പഴമല റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സുബ്രഹ്മണ്യന്റെ കരിങ്കൽ വിഗ്രഹം കണ്ടെത്തി.വിവരമറിഞ്ഞ് കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി വിഗ്രഹം കസ്റ്റഡിയിലെടുത്തു.മയിൽ വാഹനത്തോട്...

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ്

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ് .തെരഞ്ഞെടുപ്പ് കാലത്ത് 25 കോടിയുടെ കള്ളപ്പണം എത്തിയെന്നാണ് അക്ഷയ്‍യുടെ വെളിപ്പെടുത്തല്‍.17 ചാക്കുകളിലായാണ്...