കൊല്ലത്ത് വൈകല്യത്തോടെ കുഞ്ഞ് ജനിച്ച സംഭവത്തിൽ ആശുപത്രിയ്ക്കും സ്കാനിങ് സെന്ററിനുമെതിരെ രക്ഷിതാക്കൾ. കുഞ്ഞിന് വൈകല്യം ഉണ്ടെന്ന് 4 സ്കാനിoഗിലും അറിഞ്ഞിരുന്നില്ല. കുഞ്ഞിന് വൈകല്യം ഉണ്ടെന്ന് എന്തുകൊണ്ട് കണ്ടെത്താൻ കഴിഞ്ഞില്ലെന്ന ചോദ്യത്തിന് മറുപടി ഇല്ലാതെ ആശുപത്രിയും, സ്കാനിങ് സെന്ററും. 2021 – മെയ് 20ന് ചവറ തെക്കുംഭാഗം സ്വദേശികൾക്ക് പിറന്ന കുഞ്ഞിനാണ് അപൂർവ്വ വൈകല്യങ്ങൾ ഉള്ളത്.കുഞ്ഞ് ജനിച്ച് ദിവസങ്ങൾ കഴിഞ്ഞാണ് കുഞ്ഞിനെ മാതാവിനെ കാണിച്ചത്. ശ്വാസ തടസമുള്ളതിനാൽ എൻഐസിയുവിലേക്ക് മാറ്റുന്നു വെന്നായിരുന്നു ആശുപത്രി അധികൃതർ പറഞ്ഞിരുന്നതെന്ന് കുഞ്ഞിന്റെ അമ്മ വിജി പറയുന്നു.