അനില്‍ മേനോന്‍ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര ആരംഭിച്ചു

അനില്‍ മേനോന്‍ അന്താരാഷ്‌ട്ര ബഹിരാകാശ നിലയിലേക്കുള്ള യാത്ര ആരംഭിച്ചു.അനില്‍ മേനോന്‍ ഉള്‍പ്പെടുന്ന സൊയൂസ് എംഎസ്-29 ദൗത്യം കസാഖിസ്ഥാനിലെ ബൈക്കനൂര്‍ കോസ്‌മോഡ്രോമില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു.റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസിന്റെ ബഹിരാകാശ സഞ്ചാരികളായ പ്യോട്ടര്‍ ഡുബ്രോവ്, അന്ന കിക്കിന എന്നിവരാണ് അനില്‍ മേനോന്റെ സഹയാത്രികര്‍. ഇന്ത്യന്‍ സമയം രാത്രി 11.26-ഓടെ സൊയൂസ് പേടകം അന്താരാഷ്‌ട്ര ബഹിരാകാശ നിലയവുമായി ഡോക്ക് ചെയ്യുമെന്നും, 15-ാം തീയതി പുലര്‍ച്ചെ 1.30-ഓടെ മൂന്നംഗ സംഘം ഐഎസ്‌എസിലേക്ക് പ്രവേശിക്കുമെന്നുമാണ് നാസ അറിയിച്ചത്.അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ എക്സ്പെഡിഷന്‍-74 ദൗത്യത്തിന്റെ ഭാഗമായാണ് ഇവര്‍ എട്ട് മാസത്തോളം ഐഎസ്‌എസില്‍ കഴിയുക. അടുത്ത വര്‍ഷം ഏപ്രിലിലായിരിക്കും സംഘം ഭൂമിയിലേക്ക് മടങ്ങിയെത്തുക.

Leave a Reply

spot_img

Related articles

അഞ്ജന ഹരിയുടെ കൊലപാതകം: മലയാളി വനിത അനില ബേബിയുടെ അറസ്റ്റ് രേഖപ്പെടുത്തി

യുഎസിലെ കാലിഫോർണിയയിൽ മിൽപിറ്റസിൽ താമസിച്ചിരുന്ന തൃശൂർ മുടികോട് തെക്കൂട്ട് സ്വദേശി അഞ്ജന ഹരിയെ (35) കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ മലയാളിയായ അനില ബേബിയുടെ (32)...

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 939 ആയി

നേപ്പാളിലും ടിബറ്റിലുമായി പ്രളയത്തില്‍ മരിച്ചവരുടെ ആകെ എണ്ണം 955 ആയി. അതേസമയം ഇരുരാജ്യങ്ങളിലുമായി 4,471 പേരെയാണ് ഇപ്പോഴും കാണാതായിരിക്കുന്നത്. ഇതോടെ നേപ്പാളിലെ ദുരന്തനിവാരണ അതോറിറ്റി...

ബഹ്റൈനില്‍ ബാത്ത്ടബ്ബിൽ വീണ് ഗുരുതരാവസ്ഥയിലായിരുന്ന മലയാളി ബാലന്‍ മരിച്ചു

ബഹ്റൈനില്‍ ബാത്ത്ടബ്ബിൽ വീണ് ഗുരുതരാവസ്ഥയിലായിരുന്ന മലയാളി ബാലന്‍ മരിച്ചു.കോട്ടയം സ്വദേശി ജോസഫിന്റെ ഏകമകനായ ധ്യാന്‍ സൂര്യ (മൂന്ന് വയസ്സ്) ആണ് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക-്സില്‍...

കാലിഫോർണിയയില്‍ രണ്ട് മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹത തുടരുന്നു

അമേരിക്കയിലെ കാലിഫോർണിയയില്‍ രണ്ട് മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹത തുടരുന്നു. തൃശൂർ പീച്ചി സ്വദേശിനി അഞ്ജന ഹരി(35), തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയും കോട്ടയം...