റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയില്‍ വീണ്ടും വ്യതിയാനം. തിങ്കളാഴ്ച പകല്‍ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും രാത്രിയോടെ വഷളായി. രണ്ട് തവണ ശ്വാസ തടസമുണ്ടായെന്നും കടുത്ത അണുബാധയും കഫക്കെട്ടും അനുഭവപ്പെടുന്നുണ്ടെന്നും വത്തിക്കാൻ അറിയിച്ചു.സാധ്യമായ എല്ലാ പരിചരണവും നല്‍കുന്നുണ്ടെന്നും നിലവില്‍ മാർപാപ്പയ്ക്കു കൃത്രിമ ശ്വാസം നല്‍കിവരികയാണെന്നും എങ്കിലും ഗുരുതരാവസ്ഥ ഇല്ലെന്നും വത്തിക്കാന്‍ വ്യക്തമാക്കി.