രാജ്യതലസ്ഥാനത്ത് വീണ്ടും വൻ മയക്കുമരുന്ന് വേട്ട. ഡൽഹിയിലെ രമേഷ് നഗര്‍ മേഖലയില്‍ നിന്ന് 200 കിലോഗ്രാം കൊക്കെയ്ന്‍ പിടികൂടി.
2000 കോടി രൂപ വിലവരുന്ന മയക്കുമരുന്നാണ് ഡല്‍ഹി പൊലീസ് ഇന്ന് പിടികൂടിയത്. രമേഷ് നഗറിലെ വെയര്‍ ഹൗസില്‍ നിന്നാണ് കൊക്കെയ്ന്‍ പിടികൂടിയത്. ജിപിഎസ് സംവിധാനമുള്ള കാറാണ് കൊക്കെയ്ന്‍ കടത്താന്‍ ഉപയോഗിച്ചിരുന്നത്. ഈ ജിപിഎസ് ലൊക്കേഷന്‍ പിന്തുടര്‍ന്ന് ഡല്‍ഹി പൊലീസ് കാര്‍ പിടികൂടുകയായിരുന്നു. ഡല്‍ഹിയില്‍ ഒരാഴ്ചയ്ക്കിടയിലെ രണ്ടാമത്തെ മയക്കുമരുന്ന് വേട്ടയാണിത്.
നേരത്തെ 560 കിലോ ഗ്രം കൊക്കെയ്‌നും 40 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവും പിടികൂടിയിരുന്നു. 5260 കോടി രൂപ വിലവരുന്ന മയക്കുമരുന്നുകളാണ് ഇതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഒക്ടോബര്‍ രണ്ടിന് മഹിപാല്‍പൂരിലെ ഗോഡൗണിലാണ് ഈ വന്‍ മയക്കുമരുന്ന് വേട്ട നടന്നത്. ഏഴ് പേരെ ഇതില്‍ അറസ്റ്റ് ചെയ്തിരുന്നു.