മുന്‍ ഇന്‍ഡ്യന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന അന്‍ഷുമാന്‍ ഗെയ്ക്വാദ് അന്തരിച്ചു

മുന്‍ ഇന്‍ഡ്യന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന അന്‍ഷുമാന്‍ ഗെയ്ക്വാദ് അന്തരിച്ചു

ലണ്ടനിലെ കിംഗ്‌സ് കോളജ് ഹോസ്പിറ്റലില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ചികിത്സയിലായിരുന്നു.

1997 മുതല്‍ 1999 വരെയും 2000ലുമാണ് ഗെയ്ക്വാദ് ഇന്‍ഡ്യന്‍ പരിശീലകനായിരുന്നത്. ഗെയ്ക് വാദ് കോച് ആയിരുന്നപ്പോഴാണ് ഇന്‍ഡ്യ 2000ലെ ചാമ്ബ്യന്‍സ് ട്രോഫിയില്‍ റണ്ണേഴ്‌സ് അപ്പായത്.

അനില്‍ കുംബ്ലെ ഒരു ടെസ്റ്റ് ഇന്നിംഗ്‌സില്‍ പത്ത് വികറ്റ് വീഴ്ത്തി ചരിത്രനേട്ടം കൈവരിച്ചപ്പോഴും ഇന്‍ഡ്യന്‍ പരിശീലകനായിരുന്നു ഗെയ്ക് വാദ്.

1975മുതല്‍ 1987 വരെ 12 വര്‍ഷം നീണ്ട കരിയറില്‍ ഇന്‍ഡ്യക്കായി 40 ടെസ്റ്റുകളിലും 15 ഏകദിനങ്ങളിലും കളിച്ചു. രണ്ട് സെഞ്ചുറികള്‍ അടക്കം 2524 റണ്‍സ് നേടിയിട്ടുണ്ട്.

1983ല്‍ ജലന്ധറില്‍ പാകിസ്താനെതിരെ നേടിയ 201 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 22 വര്‍ഷം നീണ്ട ഫസ്റ്റ് ക്ലാസ് കരിയറില്‍ 205 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും ഗെയ്ക് വാദ് കളിച്ചിട്ടുണ്ട്.

നേരത്തെ മുന്‍ താരം കപില്‍ ദേവ് അടക്കമുള്ളവരുടെ അഭ്യര്‍ഥന മാനിച്ച്‌ അന്‍ഷുമാന്‍ ഗെയ്ക് വാദിന്റെ ചികിത്സക്കായി ബിസിസിഐ സെക്രടറി ഒരു കോടി രൂപ അനുവദിച്ചിരുന്നു.

രണ്ട് കാലയളവില്‍ ഇന്‍ഡ്യന്‍ പരിശീലകനായിരുന്ന അന്‍ഷുമാന്‍ ഗെയ്ക്വാദ് ബിസിസിഐയുടെ ക്രികറ്റ് ഉപദേശക സമിതി അംഗമായും 1990ല്‍ ദേശീയ സെലക്ടറായും ഇന്‍ഡ്യന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ്: രജിസ്‌ട്രേഷൻ ലിങ്ക് ഉദ്ഘാടനം ചെയ്തു

കണ്ണൂർ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നവംബർ 24ന് സംഘടിപ്പിക്കുന്ന ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ് കണ്ണൂര്‍ കയാക്കത്തോൺ 2024ന്റെ രജിസ്‌ട്രേഷൻ ലിങ്ക് ഉദ്ഘാടനം...

ടെന്നിസ് താരം റാഫേൽ നദാൽ കളമൊഴിയുന്നു

ഒരു പതിറ്റാണ്ടിലധികം ടെന്നിസ് ലോകം അടക്കിവാണ കളിമണ്‍ കോര്‍ട്ടിലെ രാജാവ് റാഫേൽ നദാൽ കളമൊഴിയുന്നു. ഈ വർഷം നവംബറിൽ നടക്കുന്ന ഡേവിസ് കപ്പ് ഫൈനൽസോടെ സജീവ...

പി.ടി ഉഷയ്‌ക്കെതിരെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനില്‍ അവിശ്വാസ പ്രമേയത്തിന് നീക്കം

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി ഉഷയ്‌ക്കെതിരെ അവിശ്വാസ പ്രമേയ നീക്കം.ഈ മാസം 25ന് ചേരുന്ന പ്രത്യേക ഐ ഒ എ യോഗത്തില്‍ അവിശ്വാസ...

ടി20 വനിത ലോകകപ്പില്‍ സെമി പ്രതീക്ഷകള്‍ സജീവമാക്കി ഇന്ത്യ

ടി20 വനിത ലോകകപ്പില്‍ സെമി പ്രതീക്ഷകള്‍ സജീവമാക്കി ഇന്ത്യ. ലങ്കൻ വനിതകള്‍ക്കെതിരെ 82 റണ്‍സിന്റെ കൂറ്റൻ ജയമാണ് അവർ സ്വന്തമാക്കിയത്. ഇന്ത്യയുയർത്തി 173 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ...