സാമൂഹ്യനീതി വകുപ്പ് ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായി നടപ്പാക്കുന്ന വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്‌കൂളുകളിൽ അല്ലെങ്കിൽ കോളേജുകളിൽ പഠിക്കുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് വിദ്യാഭ്യാസ സ്‌കോളർഷിപ് നൽകുന്ന പദ്ധതി, പി.എസ്.സി, യു.പി.എസ്.സി, ബാങ്ക് സർവീസ്, ആർ.ആർ.ബി, യു.ജി.സി/നെറ്റ്/ജെ.ആർ.എഫ്, ക്യാറ്റ്/മാറ്റ് തുടങ്ങിയ മത്സരപരീക്ഷകൾക്ക് തയാറെടുക്കുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് പരിശീലനത്തിനുള്ള സാമ്പത്തിക സഹായം നൽകുന്ന യത്‌നം പദ്ധതി, ഡിഗ്രി/ഡിപ്ലോമ തലത്തിലുള്ള പ്രൊഫഷണൽ കോഴ്സുകളിൽ പ്രവേശനം നേടിയിട്ടുള്ള വിദ്യാർത്ഥികൾക്കുളള ‘സഫലം’ പദ്ധതി, സ്‌കൂൾ/കോളേജ് തലത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് താമസ സൗകര്യം ഉറപ്പു വരുത്തുന്നതിനും ഹോസ്റ്റൽ സൗകര്യത്തിനുമുള്ള ധനസഹായ പദ്ധതി എന്നിവയിലേക്കാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ഒക്ടോബർ 31.
പദ്ധതിയുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾക്കും അപേക്ഷഫോമിനുമായി swd.kerala.gov.in, suneethi.sjd.kerala.gov.in വെബ്‌സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471 2343241