സംസ്ഥാനത്ത് പരമ്പരാഗതമായി ബാർബർ തൊഴിൽ ചെയ്‌തു വരുന്ന മറ്റ് പിന്നാക്ക സമുദായത്തിൽപ്പെട്ടവർക്ക് (ഒ.ബി.സി) തൊഴിൽ നവീകരണത്തിന് ധനസഹായം നൽകുന്ന ‘ ‘ബാർബർഷോപ്പ് നവീകരണത്തിനുള്ള ധനസഹായം” പദ്ധതിക്ക് (2024-25) പിന്നാക്ക വിഭാഗ വികസന വകുപ്പ് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകൻ്റെ കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ അധികരിക്കരുത്. 60 വയസുവരെയുള്ളവർക്ക്അ പേക്ഷിക്കാം. www.bwin.kerala.gov.in പോർട്ടൽ മുഖേന ഓൺലൈനായി ജനുവരി 10 വരെ അപേക്ഷ സമർപ്പിക്കാം. ഇതുസംബന്ധിച്ച വിജ്ഞാപനം www.bwin.kerala.gov.in, www.bcdd.kerala.gov.in സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിൻ്റെ എറണാകുളം മേഖലാ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0484 2983130.