ധനവകുപ്പിൽ ഐടി ഡയറക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ധനവകുപ്പിൽ ഐടി സിസ്റ്റംസ് ഡയറക്ടർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലോ കരാർ അടിസ്ഥാനത്തിലോ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

കേന്ദ്ര, സംസ്ഥാന, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ യോഗ്യരായ ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ ബി ടെക്കും ഐടി അനുബന്ധ പ്രൊജക്ടുകളിലോ പ്രൊജക്ട് ലൈഫ് സൈക്കിൾ മാനേജ്മെന്റിലോ കുറഞ്ഞത് 10 വർഷത്തെ പരിചയസമ്പത്തുമാണ് യോഗ്യത.

ഇതിൽ അഞ്ച് വർഷം സീനിയർ മാനേജ്മെന്റ് തലത്തിലായിരിക്കണം. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നവർക്ക് മാതൃസ്ഥാപനത്തിലെ ശമ്പളവും അലവൻസുകളുമാണ് ലഭിക്കുക. കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നവർക്ക് 10 ശതമാനം വാർഷിക വർധനയോടെ പ്രതിമാസം 1.5 ലക്ഷം പ്രതിഫലം ലഭിക്കും.

കരാർ അടിസഥാനത്തിൽ നിയമിക്കപ്പെടുന്നവർക്ക് തുടക്കത്തിൽ മൂന്ന് വർഷത്തേക്കായിരിക്കും നിയമനം. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ തുടക്കത്തിൽ ഒരു വർഷവും പിന്നീട് പ്രകടനം അനുസരിച്ച് കാലാവധി നീട്ടി നൽകുകയും ചെയ്യും. താൽപര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം ജൂലൈ 31 ന് മുമ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഫിനാൻസ് വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...