വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ, കേരള ഷോപ്സ് ആൻ്റ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻ്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവരുടെ മക്കൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം. 2023 – 24 അദ്ധ്യയന വർഷത്തെ എസ്.എസ്.എല്‍.സി/ പ്ലസ്ടു കോഴ്‌സുകളിൽ സ്റ്റേറ്റ് സിലബസിൽ എല്ലാ വിഷയത്തിലും എ പ്ലസ്, സിബിഎസ്ഇ/ഐസിഎസ്ഇ കോഴ്‌സുകളിൽ എല്ലാ വിഷയത്തിലും എ1 അല്ലെങ്കില്‍ 90 ശതമാനമോ അതിലധികമോ മാർക്കും, ഡിഗ്രി, പി.ജി എന്നിവയിൽ 60 ശതമാനത്തിനു മുകളില്‍ മാർക്ക് കരസ്ഥമാക്കിയവര്‍ക്ക് അപേക്ഷിക്കാം. 2023- 24 അദ്ധ്യയന വർഷം കലാകായിക സാംസ്കാരിക രംഗങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച വിദ്യാർഥികൾക്ക് ക്യാഷ് അവാർഡും നൽകും. www.peedika.kerala.gov.in എന്ന വെബ്‍സൈറ്റ് മുഖേന ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. ഒക്ടോബര്‍ 31 നകം അപേക്ഷ സമര്‍പ്പിക്കണം.