ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ/ ഫാർമർ പ്രൊഡ്യൂസർ കമ്പനികൾക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഹോർട്ടികൾച്ചർ വിളകളിൽ (പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ, പുഷ്പങ്ങൾ, സ്പൈസസ്, സുഗന്ധവിളകൾ, പ്ലാന്റേഷൻ വിളകൾ, കിഴങ്ങ് വിളകൾ, മഷ്റൂം, തേൻ മുതലായവ) നൂതന ആശയങ്ങൾ ഉൾക്കൊള്ളിച്ച് പദ്ധതികൾക്കാണ് ധനസഹായം നൽകുന്നത്. 
 
കമ്പനീസ് ആക്ട് /കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട്/ ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് മൂന്ന് വർഷം പ്രവർത്തനം പൂർത്തീകരിച്ച വി പി സികൾക്കും, മറ്റ് ആനുകൂല്യങ്ങൾ ഇതുവരെയും ലഭിക്കാത്ത എഫ് പി സികൾക്കും, ഒരു വർഷം പൂർത്തികരിച്ച ഫാം പ്ലാൻ എഫ് പി ഒകൾക്കും അപേക്ഷിക്കാവുന്നതാണ്. രാഷ്ട്രീയ കൃഷി വികാസ് യോജന- എഫ് പി ഓ പ്രമോഷൻ പദ്ധതി 2019-20, ഫോർമേഷൻ ആൻഡ് പ്രമോഷൻ ഓഫ് 10 കെ എഫ് പി ഒ പദ്ധതി പ്രകാരം ധനസഹായം ലഭിച്ച എഫ് പി ഒ / എഫ് പി സി എന്നിവയ്ക്ക് പദ്ധതി ആനുകൂല്യം ലഭിക്കുന്നതല്ല.
 
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 28 വൈകിട്ട് 5 വരെ. അപേക്ഷ, ഡി.പി.ആർ, അക്കൗണ്ടന്റിന്റെ ലീഗൽ കംപ്ലയൻസ് സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. താല്പര്യമുള്ള ഫാം പ്ലാൻ എഫ് പി ഒ/ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ താഴെപ്പറയുന്ന മേൽവിലാസത്തിൽ അനുബന്ധ രേഖകൾ സഹിതം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
വിലാസം: പ്രോജക്ട് ഡയറക്ടർ, ആത്മ നാലാം നില,സിവിൽ സ്റ്റേഷൻ, കാക്കനാട്, എറണാകുളം-692030. വിശദവിവരങ്ങൾക്ക് ആത്മ പ്രൊജക്റ്റ് ഡയറക്ടറുമായി ബന്ധപ്പെടുക. ഫോൺ: 9383471986/9497864490, 9446228368

Leave a Reply

spot_img

Related articles

ഇടുക്കി ഗ്രാമ്പിയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ചു

ഇടുക്കി ഗ്രാമ്പിയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ചു. ഡോ. അനുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ മയക്കുവെടി വെച്ചത്. ഇന്ന് പുലര്‍ച്ചെ വണ്ടിപ്പെരിയാറിന് സമീപം അരണക്കല്ലിലെത്തിയ...

എംജി സർവകലാശാലാ കലോത്സവം ഇന്നു മുതൽ

എംജി സർവകലാശാലാ കലോത്സവം 'ദസ്‌തക്-അൺടിൽ ലാസ്റ്റ‌് ബ്രെത്ത്' ഇന്നു മുതൽ തൊടുപുഴ അൽ അസ്ഹർ ക്യാംപസിൽ അരങ്ങേറും. ഇന്നു രാത്രി 7നു സാഹിത്യകാരൻ പി.വി.ഷാജികുമാർകലോത്സവം...

ഓവു ചാലിൽ വീണ് കാണാതായ വൃദ്ധന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് കനത്തമഴയിൽ നിറഞ്ഞൊഴുകിയ ഓവു ചാലിൽവീണ് കാണാതായ അറുപതുകാരന്റെ മൃതദേഹം കണ്ടെത്തി. കോവൂർ സ്വദേശി കളത്തിൻപൊയിൽ ശശിയാണ് മരിച്ചത്. അപകടം നടന്ന സ്ഥലത്തുനിന്ന്‌ ഒരു...

ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

വെച്ചുർ ചേരംകുളങ്ങരയിൽ കെ എസ് ആർ റ്റി സി ബസുംബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു..കുടവെച്ചൂർ പുന്നത്തറ സ്വദേശി സുധീഷ് (29 )ആണ് മരിച്ചത്.ബൈക്ക്...